എഴുതിയതാരാണ് സുജാത നിന്റെ
കടമിഴിക്കോണിലെ കവിത
നിന്റെ കടമിഴിക്കോണിലെ കവിത
കവിയവൻ ഇരിപ്പുണ്ടെൻ കരളിൽ എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ
എന്റെ അനുരാഗപ്പൂമുല്ലത്തറയിൽ
ഓ.
നക്ഷത്രച്ചെപ്പിലെ കണ്മഷി എഴുതിയ
ദേവതയണോ നീ അഴകിന്റെ ദേവതയണോ നീ
മരതകക്കാടിന്റെ മണി മാറിൽ വിരിയുന്ന
മന്ദാരമല്ലോ ഞാൻ മധുവൂറും
മന്ദാരമല്ലോ ഞാൻ (എഴുതിയതാരാണ്)
ഓ.
മനസ്സിന്റെ മണിയറയിൽ മധുരക്കിനാവിന്റെ
മണി ദീപം കൊളുത്തിയല്ലോ
നീയൊരു മണി ദീപം കൊളുത്തിയല്ലോ
ആശ തൻ തേന്മാവിൽ അനുരാഗ പൂമുല്ല
പുൽകി പടർന്നുവല്ലോ കൈ നീട്ടി
പുൽകി പടർന്നുവല്ലോ (എഴുതിയതാരാണ്)