Elu nirannalil ninnude roobam

ഏഴു നിറങ്ങളില്‍ നിന്നുടെ രൂപം
Year
Language

ഏഴുനിറങ്ങളില്‍ നിന്നുടെ രൂപം എഴുതി തീര്‍ക്കാം ഞാന്‍
മത്സഖി എഴുതി തീര്‍ക്കാം ഞാന്‍

ഏഴുനിറങ്ങളുമില്ലാതെ എഴുതാന്‍ തൂലികയില്ലാതെ
ഏഴഴകുള്ളൊരു ചിത്രമെനിക്കായ് എഴുതിത്തരുമോ നീ
എനിക്കായ് എഴുതിത്തരുമോ നീ?

കടമിഴിമുനയും മഴവില്ലൊളിയും കടമായ് തരുമോ നീ
മത്സഖി കടമായ് തരുമോ നീ?
എങ്കില്‍ എന്തിനു തൂലിക എന്തിനു ചായം
എഴുതാമെന്തും ഞാന്‍
നിനക്കായ് എഴുതാമെന്തും ഞാന്‍

തൂലികയില്ലാതെ ഞാന്‍ ഒരു ചായവുമില്ലാതെ ഞാന്‍
എന്നേ നിന്നുടെ സുന്ദര രൂപം
എഴുതിയിരിപ്പൂ ഞാ‍ന്‍ ഉള്ളില്‍
എഴുതിയിരിപ്പൂ ഞാന്‍

ഏഴുനിറങ്ങളുമൊന്നായി ഏഴുപദങ്ങളുമൊന്നായി
ഏകും നമ്മുടെരാഗം മോഹനം
ഏഴാം സ്വര്‍ഗമിതാ........

eḻuniṟaṅṅaḽil ninnuḍĕ rūbaṁ ĕḻudi tīrkkāṁ ñān
matsakhi ĕḻudi tīrkkāṁ ñān

eḻuniṟaṅṅaḽumillādĕ ĕḻudān dūligayillādĕ
eḻaḻaguḽḽŏru sitramĕnikkāy ĕḻudittarumo nī
ĕnikkāy ĕḻudittarumo nī?

kaḍamiḻimunayuṁ maḻavillŏḽiyuṁ kaḍamāy tarumo nī
matsakhi kaḍamāy tarumo nī?
ĕṅgil ĕndinu tūliga ĕndinu sāyaṁ
ĕḻudāmĕnduṁ ñān
ninakkāy ĕḻudāmĕnduṁ ñān

tūligayillādĕ ñān ŏru sāyavumillādĕ ñān
ĕnne ninnuḍĕ sundara rūbaṁ
ĕḻudiyirippū ñān uḽḽil
ĕḻudiyirippū ñān

eḻuniṟaṅṅaḽumŏnnāyi eḻubadaṅṅaḽumŏnnāyi
eguṁ nammuḍĕrāgaṁ mohanaṁ
eḻāṁ svargamidā........