Elu kadalodivanna

ഏഴു കടലോടിവന്ന
Work
Year
Language

ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് - (ഏഴു )

പൂക്കുലഞൊറിവെച്ചുടുക്കുന്നുണ്ട് - പിന്നെ
പൊന്‍ തോടയിട്ടു ചമയുന്നുണ്ട് (പൂക്കുല)
കോട്ടം പടിവെച്ച പൊന്നരഞ്ഞാണ്‍ പിന്നെ
മീതെയഴകിന്നു പൂട്ടുന്നുണ്ട് (കോട്ടം)
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്

മാറത്തു മണിമാല താലിമാല പൊന്നിന്‍ -
പാലയ്ക്കാ മോതിരം കെട്ടുന്നുണ്ട് (മാറത്ത്)
കൈത്തണ്ടില്‍ രണ്ടിലും കനകക്കാപ്പ്
രാമായണം കൊത്തിവെച്ച കാപ്പ്
പുടമുറിക്കു നേരമായി പെണ്ണേ
പൂമാല ചൂടിയ പുതുമണവാട്ടീ
പുടമുറിക്കു നേരമായി പെണ്ണേ
പൂമാല ചൂടിയ പുതുമണവാട്ടീ
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്

eḻu kaḍaloḍivanna paṭṭ
paccolappaṭṭ suḽiyuṁ tīrtt - (eḻu )

pūkkulañŏṟivĕccuḍukkunnuṇḍ - pinnĕ
pŏn doḍayiṭṭu samayunnuṇḍ (pūkkula)
koṭṭaṁ paḍivĕcca pŏnnaraññāṇ pinnĕ
mīdĕyaḻaginnu pūṭṭunnuṇḍ (koṭṭaṁ)
eḻu kaḍaloḍivanna paṭṭ
paccolappaṭṭ suḽiyuṁ tīrtt

māṟattu maṇimāla tālimāla pŏnnin -
pālaykkā modiraṁ kĕṭṭunnuṇḍ (māṟatt)
kaittaṇḍil raṇḍiluṁ kanagakkāpp
rāmāyaṇaṁ kŏttivĕcca kāpp
puḍamuṟikku neramāyi pĕṇṇe
pūmāla sūḍiya pudumaṇavāṭṭī
puḍamuṟikku neramāyi pĕṇṇe
pūmāla sūḍiya pudumaṇavāṭṭī
eḻu kaḍaloḍivanna paṭṭ
paccolappaṭṭ suḽiyuṁ tīrtt