Corrected by Susie
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍ ...
ഓ..ഓ...ഹായ്...ഹായ്...
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍ ...
എന്തോ ഒരു സന്തോഷം
പഞ്ചാരപ്പുഞ്ചിരി തൂകും
തഞ്ചത്തില്‍ കൊഞ്ചിവരും
ആ...ആ...ആ...
(എല്ലാര്‍ക്കും)
ആ...ആ...ആ...
എന്നോടൊന്നുരിയാടാന്‍
ഉള്ളത്തില്‍ കൊതികൂടും
ഞാനാകും പൂവിനു ചുറ്റും
വട്ടത്തില്‍ നടന്നീടും
(എല്ലാര്‍ക്കും)
ഞാനൊന്നു ചിരിച്ചാല്‍പിന്നെ
പോകാതെന്‍ കൂടെ വരും
ആ...ആ...ആ...
ഞാനൊന്നു ചിരിച്ചാല്‍പിന്നെ
പോകാതെന്‍ കൂടെ വരും
ഞാനൊന്നു കരഞ്ഞാലപ്പോള്‍
സര്‍വ്വസ്വമെനിക്കു തരും
(എല്ലാര്‍ക്കും)
കാണാതെന്‍ കുറ്റം പറയും
കണ്ടാലെന്‍ സ്തുതി പാടും
കരളിന്റെ ചാവിയെനിക്ക്
കണിവെച്ചു വണങ്ങീടും
(എല്ലാര്‍ക്കും)
ആ...ആ...ആ...
അമ്മയ്ക്ക് വായുവിലക്കം
ഗുളികയ്ക്കോ മകനോട്ടം
ആ...ആ....ആ...
അമ്മയ്ക്ക് വായുവിലക്കം
ഗുളികയ്ക്കോ മകനോട്ടം
അന്നേരവും എന്നെക്കണ്ടാല്‍
അവനുണ്ടൊരു പൊടിനോട്ടം
(എല്ലാര്‍ക്കും)
സന്തോഷം...സന്തോഷം...സന്തോഷം...
Corrected by Susie