Ellaam nasiccoduvil

എല്ലാം നശിച്ചൊടുവില്‍
Work
Year
Language

എല്ലാം നശിച്ചൊടുവിലീ ഗതിയാകിലും
ഞാനുല്ലാസമാര്‍ന്നു നിജ ഭര്‍തൃപദാന്തികത്തില്‍
കല്ലായിതോ തവ മനസ്സതുപോലുമിപ്പോ
ളില്ലാതെയാക്കിയിവളെ കൊലചെയ്കയൊ ഹാ

പൊയ്ക്കൊള്‍ക തന്വീ വിധി നിശ്ചയമാണിതാറ്ക്കും
നീക്കാവതല്ല മരണത്തിനു മാറ്റമില്ല
കൈക്കൊള്‍ക മറ്റു വരമേതുമെനിയ്ക്കു നിന്റെ
ദുഃഖത്തിലുണ്ടു സഹതാപമതോര്‍ത്തു നല്‍കാം

ഞാനന്തകന്‍ കഥ മറന്നു കടന്നുവന്നാല്‍
ദീനത്വമോറ്ത്തു വിടുകില്ല വൃഥാ ധരിക്കൂ
പ്രാണന്‍ നിനക്കു പ്രിയമെങ്കിലുടന്‍ തിരിച്ചു
പോണം തകര്‍ത്തുവിടുമൊക്കെയുമന്യഥാ ഞാന്‍

ഈയാര്‍ഷഭൂമിയുടെ സന്തതിയാണു ഞാനെന്‍
പ്രേയാന്‍ മരിക്കിലിനി മക്കള്‍ ജനിക്കുമെന്നോ
പോയാതിടാതെയുടനെന്‍ പ്രിയനെ വെടിഞ്ഞു
പോയാലുമേകിയ വരം സഫലീകരിക്കാന്‍

ĕllāṁ naśiccŏḍuvilī gadiyāgiluṁ
ñānullāsamārnnu nija bhardṛpadāndigattil
kallāyido tava manassadubolumippo
ḽillādĕyākkiyivaḽĕ kŏlasĕygayŏ hā

pŏykkŏḽka tanvī vidhi niścayamāṇidāṟkkuṁ
nīkkāvadalla maraṇattinu māṭramilla
kaikkŏḽka maṭru varamedumĕniykku ninṟĕ
duḥkhattiluṇḍu sahadābamadorttu nalgāṁ

ñānandagan katha maṟannu kaḍannuvannāl
dīnatvamoṟttu viḍugilla vṛthā dharikkū
prāṇan ninakku priyamĕṅgiluḍan diriccu
poṇaṁ tagarttuviḍumŏkkĕyumanyathā ñān

īyārṣabhūmiyuḍĕ sandadiyāṇu ñānĕn
preyān marikkilini makkaḽ janikkumĕnno
poyādiḍādĕyuḍanĕn priyanĕ vĕḍiññu
poyālumegiya varaṁ saphalīgarikkān