എല്ലാമെല്ലാമയ്യപ്പന്‍
എല്ലാവര്‍ക്കും പൊരുളയ്യപ്പന്‍
കല്ല്യാണാംഗന്‍ കാരുണ്യാകരന്‍
അല്ലലൊഴിപ്പോനയ്യപ്പന്‍
കല്ലും മലയും കാറ്റും നദിയും
പുല്ലും പുലിയും പൂങ്കാവനവും
ലക്ഷം ലക്ഷം ഭക്തരുമവരുടെ
ലക്ഷ്യവും ശബരിഗിരീശ്വരനയ്യന്‍
(എല്ലാം)
കാലേ പമ്പയില്‍ നീരാടി ഇവര്‍
നീലിമലയുടെയനെറുകയിലേറി
ശബരിപീഠമതില്‍ താണുവണങ്ങി
ശരംകുത്തിയാലില്‍ ശരമെറിയുന്നു
(എല്ലാം)
ദൂരെ വരും വെടിനാദം കേട്ടു്
ചാരെ തിരുസന്നിധിയിലണഞ്ഞാല്‍
പരമമോക്ഷമസന്ദായകമാം നിന്‍
പതിനെട്ടാംപടി നിരയും കാണാം
(എല്ലാം)
പരിപാവനമാം ശ്രീകോവില്‍ക്കകം
പതിതരക്ഷകനയ്യനെ കാണാം
പദസരസീരുഹയുഗളവും മുഖവും
പരംപൊരുളിന്‍ തിരുവുടലും കാണാം
(എല്ലാം)
ജനിമൃതിദുരിതവിനാശകനയ്യന്‍
കനകമകുടമണിഭൂഷിതനയ്യന്‍
സകലവേദപാരംഗതവന്ദിതന്‍
നിഖിലലോകസംരക്ഷകനയ്യന്‍
(എല്ലാം)
മാളികപ്പുറമെഴും അംബയെ വാവരെ
കന്നിമൂലയെഴും ഗണനായകനെ
കണ്ടു തൊഴുതുവരുമളവില്‍ മുന്നില്‍
കണ്ടിതയ്യരുടെ തിരുവാഭരണം
(എല്ലാം)
പദപത്മത്തിലെ ദീപാരാധന
പരമഭക്തിയൊടു കുമ്പിട്ടെന്നാല്‍
കാന്തമലയിലെ ജ്യോതിയും കാണാം
പൊന്നമ്പലമെഴും ദീപപ്രഭയും
(എല്ലാം)
സ്വാമീശരണം അയ്യപ്പാ
കാമാരീസുതനയ്യപ്പാ
പൊയ്യില്‍ ഉണ്മഭവാനയ്യപ്പാ
നീയേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ അയ്യപ്പാ