Elilam paala poottu

ഏഴിലം പാല പൂത്തു
Work
Year
Language

ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളിമലയില്‍
ഏലേലം പാടിവരും കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളിമലയില്‍

പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു (2)
എന്‍ മനസ്സിന്‍ മലനിരകള്‍ പൊന്നശോക മലരണിഞ്ഞു
ആകാശത്താമരപോല്‍ എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ പ്രാണസഖി നീ

എന്നുമെന്നും ഒന്നുചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2)
ഏകാന്തസന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ചനേരം കവിതപോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ
ആ..ആ...

eḻilaṁ pāla pūttu pūmaraṅṅaḽ kuḍa piḍiccu
vĕḽḽimalayil veḽimalayil
elelaṁ pāḍivaruṁ kuyiliṇagaḽ kuravayiṭṭu
vĕḽḽimalayil veḽimalayil

pŏn‌kināvin pūvanattil pārijādaṁ pūttulaññu (2)
ĕn manassin malaniragaḽ pŏnnaśoga malaraṇiññu
āgāśattāmarabol ĕn maḍiyil vannu vīṇu
ātmasakhi nī prāṇasakhi nī

ĕnnumĕnnuṁ ŏnnuserān ĕn hṛdayaṁ tabassirunnu (2)
egāndasandhyagaḽil ninnĕ orttu ñān karaññu
kāṇān kŏdiccaneraṁ kavidabolĕn munnil vannu
ātmasakhi nī prāṇasakhi nī
ā..ā...