Elelaa elaam kadalinu

ഏലേലാ ഏഴാം കടലിനു
Work
Year
Language

ഏലേലോ ഏലേലോ
ഏലോ ഏലോ ഏലൊ......

ഏഴാം കടലിനപ്പുറമുണ്ടൊരു താഴിക-
ക്കുടമുള്ള കൊട്ടാരം
കൊട്ടാരത്തിന്‍ കെട്ടിനകത്തൊരു
കെട്ടിലമ്മ കടലമ്മ
കടലമ്മ കടലമ്മ
നിധികാക്കുന്നൊരു കടലമ്മ

കടലമ്മേടെ കൊട്ടാരത്തിനു
കനകം കൊണ്ടൊരു കതകുണ്ടേ
കതകുകടന്നാല്‍ താഴോട്ടങ്ങനെ
പതിനെട്ടോളം പടവുണ്ടേ
പടവുണ്ടേ പടവുണ്ടേ
പടവുകടന്നാല്‍ നിധിയുണ്ടേ

മുത്തും പവിഴവും വാരിയെടുക്കാന്‍
ഒത്തുപിടിച്ചൊരു വലയെറിയാം
അമ്മയ്ക്കുള്ളൊരു സ്വത്തും നിധിയും
നമ്മള്‍ക്കമ്മ തരുമല്ലോ
തരുമല്ലോ തരുമല്ലോ വല
താണുവലിച്ചാല്‍ തരുമല്ലോ

elelo elelo
elo elo elŏ......

eḻāṁ kaḍalinappuṟamuṇḍŏru tāḻiga-
kkuḍamuḽḽa kŏṭṭāraṁ
kŏṭṭārattin kĕṭṭinagattŏru
kĕṭṭilamma kaḍalamma
kaḍalamma kaḍalamma
nidhigākkunnŏru kaḍalamma

kaḍalammeḍĕ kŏṭṭārattinu
kanagaṁ kŏṇḍŏru kadaguṇḍe
kadagugaḍannāl tāḻoṭṭaṅṅanĕ
padinĕṭṭoḽaṁ paḍavuṇḍe
paḍavuṇḍe paḍavuṇḍe
paḍavugaḍannāl nidhiyuṇḍe

muttuṁ paviḻavuṁ vāriyĕḍukkān
ŏttubiḍiccŏru valayĕṟiyāṁ
ammaykkuḽḽŏru svattuṁ nidhiyuṁ
nammaḽkkamma tarumallo
tarumallo tarumallo vala
tāṇuvaliccāl tarumallo