Elayile punyajavayal

ഏലയിലേ പുഞ്ചവയല്‍
Year
Language

ഏലയിലേ.... ഏലയിലേ.... ഏലയിലേ...
പുഞ്ചവയലേലയിലേ പുഞ്ചിരിക്കും പൊന്‍ കതിരേ
പൊന്‍ കതിരു നെയ്തുനെയ്തെ
പൊന്മണികള്‍ കോര്‍ത്തതാരെ?

മണ്‍ കുടിലിന്‍ മക്കളല്ലോ മക്കളുടെ കൈകളല്ലോ
പുഞ്ചവയല്‍ പെണ്ണിനിന്നീ പൊന്നുടുപ്പു തുന്നിയിട്ടേ

വിത്തുമണിപാകിയല്ലോ വേര്‍പ്പുവെള്ളം തൂവിയല്ലോ
കന്നിവയല്‍ത്തിട്ടകളില്‍ കണ്ണുനട്ടു കാത്തിതല്ലോ

കാത്തിരുന്നു കത്തിരുന്നു കാര്‍ത്തികക്കു കതിരുവന്നേ
നിര്‍ത്തമാടും നെല്‍ക്കതിരിന്‍ പൊന്‍ കുടങ്ങള്‍ കൂമ്പിവന്നേ

മുത്തുകിലുക്കണ പട്ടുകുടക്കീഴില്‍
നെല്‍ക്കൊടിപ്പെണ്ണേ നീ നിര്‍ത്തമാട്
കൊയ്ത്തരിവാളിന്റെ തത്തമ്മച്ചുണ്ടില്
മുത്തം പൊഴിക്കാന്‍ ചിരിച്ചുനില്ല്

കൊയ്ത്തുകാലം പൊലര്‍ന്നേ
കൊച്ചുകിറുങ്ങിണി തങ്കക്കതിര്‍മണി കൊത്തിപ്പറക്കുന്നല്ലോ
കതിരുകൊയ്തങ്ങനെ കളിപറയുന്നൊരു
കളമൊഴി കേള്‍ക്കണല്ലോ കളമൊഴികേള്‍ക്കണല്ലോ
പൊട്ടിച്ചിരിയുടെ കറ്റക്കതിര്‍മണി
ചുറ്റും പൊഴിയണല്ലോ

കെട്ടഴിഞ്ഞേ മുടി കെട്ടഴിഞ്ഞെന്നാലും
കറ്റകള്‍ കെട്ടണല്ലോ
ഏലയിലേ... ഏലായില്‍ കൊയ്ത്തുകാലം
ഏലേലം പാടിവന്നേ

വെയിലേറെ കൊണ്ടതല്ലോ കുളിരേറെക്കൊണ്ടതല്ലോ
മഞ്ഞപ്പൂഞ്ചേലചുറ്റി മൈലാഞ്ചിക്കൈകള്‍ നീട്ടി
മാനത്തു നിര്‍ത്തമാടും മാണിക്യക്കതിരൊളിപോല്‍
പാലോലും കതിരുമുറ്റി ആലോലം നിര്‍ത്തമിട്ടേ
ഏലായില്‍ കൊയ്ത്തുകാലം ഏലേലം പാടിവന്നേ

elayile.... elayile.... elayile...
puñjavayalelayile puñjirikkuṁ pŏn kadire
pŏn kadiru nĕydunĕydĕ
pŏnmaṇigaḽ korttadārĕ?

maṇ kuḍilin makkaḽallo makkaḽuḍĕ kaigaḽallo
puñjavayal pĕṇṇininnī pŏnnuḍuppu tunniyiṭṭe

vittumaṇibāgiyallo verppuvĕḽḽaṁ tūviyallo
kannivayalttiṭṭagaḽil kaṇṇunaṭṭu kāttidallo

kāttirunnu kattirunnu kārttigakku kadiruvanne
nirttamāḍuṁ nĕlkkadirin pŏn kuḍaṅṅaḽ kūmbivanne

muttugilukkaṇa paṭṭuguḍakkīḻil
nĕlkkŏḍippĕṇṇe nī nirttamāṭ
kŏyttarivāḽinṟĕ tattammaccuṇḍil
muttaṁ pŏḻikkān siriccunill

kŏyttugālaṁ pŏlarnne
kŏccugiṟuṅṅiṇi taṅgakkadirmaṇi kŏttippaṟakkunnallo
kadirugŏydaṅṅanĕ kaḽibaṟayunnŏru
kaḽamŏḻi keḽkkaṇallo kaḽamŏḻigeḽkkaṇallo
pŏṭṭicciriyuḍĕ kaṭrakkadirmaṇi
suṭruṁ pŏḻiyaṇallo

kĕṭṭaḻiññe muḍi kĕṭṭaḻiññĕnnāluṁ
kaṭragaḽ kĕṭṭaṇallo
elayile... elāyil kŏyttugālaṁ
elelaṁ pāḍivanne

vĕyileṟĕ kŏṇḍadallo kuḽireṟĕkkŏṇḍadallo
maññappūñjelasuṭri mailāñjikkaigaḽ nīṭṭi
mānattu nirttamāḍuṁ māṇikyakkadirŏḽibol
pāloluṁ kadirumuṭri ālolaṁ nirttamiṭṭe
elāyil kŏyttugālaṁ elelaṁ pāḍivanne