Elam elam

ഏലം ഏലം
Year
Language

ഏലമേലം ഏലേലം ഏടറിയാ മാമല
ഏടറിയാ മാമല
താളമേളം ആലോലം എഴുത്തറിയാ മാമല
എഴുത്തറിയാ മാമല
മാമലയിൽ പള്ളികൊള്ളും മറപ്പൊരുളേ മാകാളീ
ഓഹോ ഓഹോ ഓഹോ
പറങ്കിമല വേടന്മാർ കൂപിടുന്ന മാകാളീ
മാകാളീ മാകാളീ മാകാളീ - 2

താതിനക്കം തന്നക്കം - 2
തച്ചോം താരോം താന്നിമലക്കൊട്ടാരം
കൊട്ടാരത്തിൽ കേക്കണല്ലോ കുത്തുചെണ്ടമേളം
ആർപ്പുവിളിമേളം വട്ടനിലത്താളം

കോലാണ്ടി കുത്തരിയോടിന
പൊടിയോ പൊടി അരിപ്പൊടി മലർപ്പൊടി
അവിലും പൊരി ആരിയൻ മണിയരി
അഞ്ഞൂറില നാക്കില വെച്ച്

മുക്കുന്നിമുറ്റത്തെ മുത്തപ്പൻക്കാവില്‌
പത്തുവെളുപ്പിനു പെണ്ണുകെട്ട്‌
പെണ്ണുകെട്ട്‌ പിന്നെ മിന്നുകെട്ട്‌
കണ്ണാറക്കമ്പന്റെ വാവൂട്ട്‌
വാവൂട്ടിൻ പിറ്റേന്ന് ചെറുവാല്യക്കാരന്‌
ഓണപ്പുടവയും പഴംനുറുക്കും

തന്തിനത്തോം താതിനതോം താ
ത തിന്തനിത്തിന തിന്തിനത്തോം താതിനത്തോം താ - 2
വായോ എടി പെണ്ണേ തിന്തിനത്തോം താതിനത്തോം താ
വായോ എടി പെണ്ണേ കുടകുമലയിൽ അകിലുപൂത്തു
പുന്നപൂത്തു പാലപൂത്തു
കരടി മാൻ പുലി കാടുകയറിപ്പോയ്‌
ചെറുതേനെടുക്കാൻ കരടി മാൻ പുലി കാടുകയറിപ്പോയ്‌
ചെറുതേനെടുക്കാൻ കലവും കുടവും ചട്ടിയും കൊണ്ടാ
കോടാലി കൊണ്ടാ
തെയ്യതകതിമി തെയ്യതകതിമി തെയ്യതെയ്യത്താ - 2

കൂടാലിക്കുന്നിലെ കുഞ്ഞിക്കുട്ടീ വെള്ളാട്ടീ
നാടുവാഴും തമ്പ്രാന് തേൻ കൊടുത്തു
തേനുണ്ട തെന തിന്ന തമ്പ്രാനാ പെണ്ണിന്റെ
മാൻകണ്ണ്‌ കണ്ടപ്പൊ ദെണ്ണെളക്കം
തമ്പ്രാന് ദെണ്ണെളക്കം...

elamelaṁ elelaṁ eḍaṟiyā māmala
eḍaṟiyā māmala
tāḽameḽaṁ ālolaṁ ĕḻuttaṟiyā māmala
ĕḻuttaṟiyā māmala
māmalayil paḽḽigŏḽḽuṁ maṟappŏruḽe māgāḽī
oho oho oho
paṟaṅgimala veḍanmār kūbiḍunna māgāḽī
māgāḽī māgāḽī māgāḽī - 2

tādinakkaṁ tannakkaṁ - 2
taccoṁ tāroṁ tānnimalakkŏṭṭāraṁ
kŏṭṭārattil kekkaṇallo kuttusĕṇḍameḽaṁ
ārppuviḽimeḽaṁ vaṭṭanilattāḽaṁ

kolāṇḍi kuttariyoḍina
pŏḍiyo pŏḍi arippŏḍi malarppŏḍi
aviluṁ pŏri āriyan maṇiyari
aññūṟila nākkila vĕcc

mukkunnimuṭrattĕ muttappankkāvil‌
pattuvĕḽuppinu pĕṇṇugĕṭṭ‌
pĕṇṇugĕṭṭ‌ pinnĕ minnugĕṭṭ‌
kaṇṇāṟakkambanṟĕ vāvūṭṭ‌
vāvūṭṭin piṭrenn sĕṟuvālyakkāran‌
oṇappuḍavayuṁ paḻaṁnuṟukkuṁ

tandinattoṁ tādinadoṁ tā
ta tindanittina tindinattoṁ tādinattoṁ tā - 2
vāyo ĕḍi pĕṇṇe tindinattoṁ tādinattoṁ tā
vāyo ĕḍi pĕṇṇe kuḍagumalayil agilubūttu
punnabūttu pālabūttu
karaḍi mān puli kāḍugayaṟippoy‌
sĕṟudenĕḍukkān karaḍi mān puli kāḍugayaṟippoy‌
sĕṟudenĕḍukkān kalavuṁ kuḍavuṁ saṭṭiyuṁ kŏṇḍā
koḍāli kŏṇḍā
tĕyyadagadimi tĕyyadagadimi tĕyyadĕyyattā - 2

kūḍālikkunnilĕ kuññikkuṭṭī vĕḽḽāṭṭī
nāḍuvāḻuṁ tambrān den kŏḍuttu
tenuṇḍa tĕna tinna tambrānā pĕṇṇinṟĕ
mānkaṇṇ‌ kaṇḍappŏ dĕṇṇĕḽakkaṁ
tambrān dĕṇṇĕḽakkaṁ...