Elalagumaayi

ഏഴഴകുമായി
Year
Language

ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
മനസ്സിനുള്ളില്‍ ഓ....

(ഏഴഴകുമായ്)

കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍
തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി

(ഏഴഴകുമായ്)

മായരുതെങ്ങും നിന്‍ പുഞ്ചിരിയലകള്‍
മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ

(ഏഴഴകുമായ്)

eḻaḻagumāy pūvanigaḽil
kaḽiyūññālāḍi pŏnnuṁkanavugaḽ
vasandamāgĕ kuḽirnnu pĕy‌tū
manassinuḽḽil o....

(eḻaḻagumāy)

kiḽimagaḽodunnū saṁgamagānaṁ
miḻimunayĕḻudunnū paribhavarāgaṁ
sandanamalarin kaviḽil taḻugān
taṅganilāvinuboluṁ nāṇaṁ
vīṇḍuminnu praṇayadaraḽamāy rajani

(eḻaḻagumāy)

māyarudĕṅṅuṁ nin puñjiriyalagaḽ
maṟayarudĕnnuṁ nin s‌‌nehasugandhaṁ
anubamanirvṛti koriyaṇiññĕn
nĕñjilamarnna vilāsavadī nī
ĕnnumĕnnumĕnṟĕ sukṛtamāgaṇame

(eḻaḻagumāy)