Elalage nooralage

എഴഴകേ നൂറഴകേ
Year
Language

ഏഴഴകേ നൂറഴകേ
ഓമനപ്പൈതലേ പൊന്നുണ്ണീ
പാൽക്കടലോ നീ പൗർണ്ണമിയോ
കല്പകസൂനമേ മണികണ്ഠാ
(ഏഴഴകേ..)

പമ്പാനദി തൻപവിഴക്കരയിൽ
പൂവിരലുണ്ടു കിടന്ന തിടമ്പേ
സുകൃതങ്ങളരുളീ കനകക്കണിയേ
പാവനമാക്കി നീ പന്തളരാജ്യം
(ഏഴഴകേ..)

അനുദിനം ഞങ്ങൾ നോറ്റ വ്രതത്താൽ
അനുഗ്രഹം പോലെ കൈവന്ന നിധിയേ
കരളിൽ നിലാവൊളി വിതറും കതിരേ
പൂജിതം നിന്നാൽ പന്തളരാജ്യം
(ഏഴഴകേ..)

eḻaḻage nūṟaḻage
omanappaidale pŏnnuṇṇī
pālkkaḍalo nī paurṇṇamiyo
kalbagasūname maṇigaṇḍhā
(eḻaḻage..)

pambānadi tanpaviḻakkarayil
pūviraluṇḍu kiḍanna tiḍambe
sukṛtaṅṅaḽaruḽī kanagakkaṇiye
pāvanamākki nī pandaḽarājyaṁ
(eḻaḻage..)

anudinaṁ ñaṅṅaḽ noṭra vradattāl
anugrahaṁ polĕ kaivanna nidhiye
karaḽil nilāvŏḽi vidaṟuṁ kadire
pūjidaṁ ninnāl pandaḽarājyaṁ
(eḻaḻage..)