Elaam svarggam

ഏഴാം സ്വർഗ്ഗം
Year
Language

ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു
മദനോത്സവ താളങ്ങള്‍ നിന്നഴകായ് പുളയുമ്പോള്‍

ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു

സാഗരം രതിസാഗരം നിന്‍ നീല നയനങ്ങള്‍
മാദകം ഈ രാവില്‍ നിന്‍ രൂപലാവണ്യം
അംഗോപാംഗങ്ങള്‍ തെളിയും തേന്‍മഴ പൊഴിയുമ്പോള്‍
താമരയിതളാല്‍ നീ കുളിരും നഗ്നത മറയ്ക്കുമ്പോള്‍

ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു

മോഹിനി മദസുന്ദരി എന്‍ മാര കേളികളില്‍
മാറിലെ മണിമാലയായ് മാറുവാന്‍ അണയൂ
ചുംബന ലഹരിയുമായ് പടരാന്‍ പൗരുഷമുണരുമ്പോള്‍
നാഗകന്യകയായ് ഇന്നെന്‍ സിരകളില്‍ ഇഴയൂ നീ
(ഏഴാം സ്വര്‍ഗ്ഗം )

eḻāṁ svarggaṁ kaṇḍu ñān edan doṭṭaṁ kaṇḍu
madanotsava tāḽaṅṅaḽ ninnaḻagāy puḽayumboḽ

eḻāṁ svarggaṁ kaṇḍu ñān edan doṭṭaṁ kaṇḍu

sāgaraṁ radisāgaraṁ nin nīla nayanaṅṅaḽ
mādagaṁ ī rāvil nin rūbalāvaṇyaṁ
aṁgobāṁgaṅṅaḽ tĕḽiyuṁ tenmaḻa pŏḻiyumboḽ
tāmarayidaḽāl nī kuḽiruṁ nagnada maṟaykkumboḽ

eḻāṁ svarggaṁ kaṇḍu ñān edan doṭṭaṁ kaṇḍu

mohini madasundari ĕn māra keḽigaḽil
māṟilĕ maṇimālayāy māṟuvān aṇayū
suṁbana lahariyumāy paḍarān pauruṣamuṇarumboḽ
nāgaganyagayāy innĕn siragaḽil iḻayū nī
(eḻāṁ svarggaṁ )