Egaandamaam

ഏകാന്തമാം
Work
Year
Language

ഏകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി
ഈ വഴിയില്‍ ഋതുകന്യയായു്
താലവുമായു് നീ നില്‍ക്കുന്നു
(ഏകാന്തമാം )
ഏകാന്തമാം ഈ ഭൂമിയില്‍

മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍
ഉള്ളിലൂറും ഇടിനീരു മാത്രം
(മഞ്ഞു )
ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബരം
നിറമണിയില്ലെ ഇന്നെന്‍ മാനം

(ഏകാന്തമാം)

പോയ രാവാകേ ഞാന്‍ നോക്കി നിന്നു
ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ
(പോയ)
ആരോമലേ ആമന്ദ്രമാം നീല നേത്രങ്ങളോ
സ്മൃതികളാകുന്നു ഇന്നെന്റുള്ളില്‍

(ഏകാന്തമാം)

egāndamāṁ ī bhūmiyil
tāruṁ taḽiruṁ sūḍi
ī vaḻiyil ṛtuganyayāyu്
tālavumāyu് nī nilkkunnu
(egāndamāṁ )
egāndamāṁ ī bhūmiyil

maññu pĕyyugayāṇinnu maṇṇil
uḽḽilūṟuṁ iḍinīru mātraṁ
(maññu )
hemandavuṁ ī mūḍaluṁ nīṅṅi nīlāṁbaraṁ
niṟamaṇiyillĕ innĕn mānaṁ

(egāndamāṁ)

poya rāvāge ñān nokki ninnu
dūrĕ tāraṅṅaḽ nin netramalle
(poya)
āromale āmandramāṁ nīla netraṅṅaḽo
smṛtigaḽāgunnu innĕnṟuḽḽil

(egāndamāṁ)