Egaandagaamugaa

ഏകാന്തകാമുകാ
Work
Year
Language

ഓഹോ....ഓഹോ.....ഹോ....
ഏകാന്ത കാമുക നിൻ വഴിത്താരയിൽ
ഏകാകിനിയായ്‌ വരുന്നു ഞാൻ

പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ ... കടവിൽ
ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ ... പടവിൽ
പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ
ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ
കുളിർ കോരും കൈക്കുമ്പിളിലീ ഇളനീരും തിരുമധുരവുമായ്‌
വരൂ...വരൂ..വരൂ.. (ഏകാന്ത)

നീ തെളിക്കും ഹംസരഥത്തിൽ നിൻ മാനസ പുഷ്പവനത്തിൽ
നീ വിരിക്കും പട്ടു വിരിപ്പിൽ എനിക്കൊരിത്തിരിയിടമുണ്ടോ
ഓ....ഓ...ഓ.... (ഏകാന്ത)

ദാഹിക്കും കരളിൻ പനിനീർ മലരിൽ... മലരിൽ
സ്നേഹത്തിൻ ബിന്ദുവുറങ്ങുമൊരിതളിൽ ... ഇതളിൽ
ഒരു ഗാനം പൊട്ടി വിടർന്നു
ഒരു മോഹമുറങ്ങിയുണർന്നു
വരൂ...വരൂ....വരൂ...(ഏകാന്ത)

oho....oho.....ho....
egānda kāmuga nin vaḻittārayil
egāginiyāy‌ varunnu ñān

premattin himavāhiniyuḍĕ kaḍavil ... kaḍavil
hemanda niśīthini tīrttŏru paḍavil ... paḍavil
premattin himavāhiniyuḍĕ kaḍavil
hemanda niśīthini tīrttŏru paḍavil
kuḽir koruṁ kaikkumbiḽilī iḽanīruṁ tirumadhuravumāy‌
varū...varū..varū.. (egānda)

nī tĕḽikkuṁ haṁsarathattil nin mānasa puṣpavanattil
nī virikkuṁ paṭṭu virippil ĕnikkŏrittiriyiḍamuṇḍo
o....o...o.... (egānda)

dāhikkuṁ karaḽin paninīr malaril... malaril
snehattin binduvuṟaṅṅumŏridaḽil ... idaḽil
ŏru gānaṁ pŏṭṭi viḍarnnu
ŏru mohamuṟaṅṅiyuṇarnnu
varū...varū....varū...(egānda)