Egaandadeerabhoomiyil

ഏകാന്തതീരഭൂമിയില്‍
Year
Language

ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍
ഒരുവീഥിയില്‍ ഒന്നാകവേ...ആലംബം കാണവേ
ഒരുപുതിയ ജീവിതം ഇവിടെയിതൾ ചൂടുന്നു
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍

പിരിയാത്തൊരാത്മബന്ധു സ്നേഹത്തിന്‍ പൂര്‍ണ്ണബിന്ദു
നറുനന്മയായി മാറും ജീവതന്തു...
പിരിയാത്തൊരാത്മബന്ധു സ്നേഹത്തിന്‍ പൂര്‍ണ്ണബിന്ദു
നറുനന്മയായി മാറും ജീവതന്തു...
വഴികാട്ടിയാകും വേളയില്‍ നിഴല്‍പോലെ തുടരും വേളയില്‍
കിരണങ്ങള്‍ വീശും പാതയില്‍ തനിച്ചല്ല നീ...
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍

കാലങ്ങള്‍ വന്നുപോകും കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നില്‍ക്കും
കാലങ്ങള്‍ വന്നുപോകും കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നില്‍ക്കും
പനിനീരു പെയ്യും മാനവും
നെടുവീര്‍പ്പു കൊള്ളും തെന്നലും
ഈ മൂകസ്പന്ദനങ്ങളില്‍ അലിയും വരെ....
(ഏകാന്ത തീരഭൂമിയില്‍...)

egānda tīrabhūmiyil ...ātmāvugaḽ
ŏruvīthiyil ŏnnāgave...ālaṁbaṁ kāṇave
ŏrubudiya jīvidaṁ iviḍĕyidaḽ sūḍunnu
egānda tīrabhūmiyil ...ātmāvugaḽ

piriyāttŏrātmabandhu snehattin pūrṇṇabindu
naṟunanmayāyi māṟuṁ jīvadandu...
piriyāttŏrātmabandhu snehattin pūrṇṇabindu
naṟunanmayāyi māṟuṁ jīvadandu...
vaḻigāṭṭiyāguṁ veḽayil niḻalbolĕ tuḍaruṁ veḽayil
kiraṇaṅṅaḽ vīśuṁ pādayil taniccalla nī...
egānda tīrabhūmiyil ...ātmāvugaḽ

kālaṅṅaḽ vannuboguṁ kāṇunnadeduṁ māyuṁ
vāḍātta pūvubolī bandhaṁ nilkkuṁ
kālaṅṅaḽ vannuboguṁ kāṇunnadeduṁ māyuṁ
vāḍātta pūvubolī bandhaṁ nilkkuṁ
paninīru pĕyyuṁ mānavuṁ
nĕḍuvīrppu kŏḽḽuṁ tĕnnaluṁ
ī mūgaspandanaṅṅaḽil aliyuṁ varĕ....
(egānda tīrabhūmiyil...)