(1)ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
(2)ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
വേര്‍പെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായി മാറുന്ന ബിംബം (ഏകാന്തതേ (1)..)
ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം
ആശകള്‍ മേയുന്ന തീ..രം
നീലിമ മായുന്ന തീരം
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ?
ഇവിടെ ഇരുളിൽ മഴവിൽക്കിളി തന് ചിറകൊടിയുകയോ? (ഏകാന്തതേ (1)...)
വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം
വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്
നെഞ്ചോടു ചേരുന്ന ദുഃഖം (ഏകാന്തതേ (2)(1)...)