Egaanda pathigan nyaaan

എകാന്ത പഥികൻ ഞാൻ
Work
Year
Language

ഏകാന്ത പഥികന്‍ ഞാന്‍ .....

ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
സ്വപ്ന വസന്ത വനത്തിലെ
ഏകാന്ത പഥികന്‍ ഞാന്‍

എവിടെനിന്നെത്തിയെന്നറിവീല
ഏതാണ് ലക്ഷ്യമെന്നറിവീല (എവിടെ)
മാനവ സുഖമെന്ന മായ മൃഗത്തിനെ
തേടുന്ന പാന്ഥന്‍ ഞാന്‍
(ഏകാന്ത)

പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
പാദം നടന്നു തളരുമ്പോള്‍ (പാരാകെ)
പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
കൂടാരം പൂകിയുറങ്ങുന്നു
(ഏകാന്ത)

egānda pathigan ñān .....

egānda pathigan ñān - edo
svapna vasanda vanattilĕ
egānda pathigan ñān

ĕviḍĕninnĕttiyĕnnaṟivīla
edāṇ lakṣyamĕnnaṟivīla (ĕviḍĕ)
mānava sukhamĕnna māya mṛgattinĕ
teḍunna pāndhan ñān
(egānda)

pārāgĕyiruṭṭil padikkumboḽ
pādaṁ naḍannu taḽarumboḽ (pārāgĕ)
pāda tannarigil āgāśaṁ nivarttiya
kūḍāraṁ pūgiyuṟaṅṅunnu
(egānda)