ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ
കൽപനാനന്ദനത്തിൽ ആരാമനർത്തകി (ഏകാന്ത)
ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ
സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ
വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ
വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ (ഏകാന്ത)
കാലത്തിൻ മരുഭൂവിൽ കൊച്ചു കുടിലിൽനിന്റെ
കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു
നിദ്രയില്ലാതെയാത്മാവുഴറുന്ന നേരം - നിന്റെ
ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു (ഏകാന്ത)
egānda jīvanil siṟagugaḽ muḽaccu
eḻāṁ svarggattil nīyĕnnĕ kṣaṇiccu
svapnasundariyāṁ saṁgīdame - nīyĕn
kalbanānandanattil ārāmanarttagi (egānda)
sandragiraṇaṅṅaḽ nin maṇibhūṣaṇaṅṅaḽ
sundaranakṣatraṅṅaḽ saraṇanūburaṅṅaḽ
vasandavuṁ hemandavuṁ naḍanamāḍumboḽ nin
vadanattil tĕḽiyunna bhāvahāvaṅṅaḽ (egānda)
kālattin marubhūvil kŏccu kuḍililninṟĕ
kālaḍi svaraṁ keḽkkān ñān dabassirunnu
nidrayillādĕyātmāvuḻaṟunna neraṁ - ninṟĕ
saitrasandrigā rathattil nī vannu (egānda)