ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസ്സിൽ
ചേക്കേറുവാൻ പാറി പറന്നു പോയി
പാടി പാടി പറന്നുപോയീ
{ ഏകാകിയാം നിന്റെ }
പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി {പോയ്‌വരൂ }
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താണിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌ക്കിനാവല്ലേ
{ ഏകാകിയാം നിന്റെ }
കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം {കാറ്റിന്റെ }
പാഥേയമായൊരു പാട്ട് തരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്ത തീരം
നമ്മൾ കാണുന്ന പാഴ്‌ക്കിനാവല്ലേ
{ ഏകാകിയാം നിന്റെ }