Eesvaranre

ഈശ്വരന്റെ
Year
Language

ഈശ്വരന്റെ കോവിലിലാകെ കർപ്പൂരദീപം
ഇടിഞ്ഞുടഞ്ഞ മാടത്തിലോ മുഖാരിരാഗം
മുഖാരിരാഗം മുഖാരിരാഗം..
(ഈശ്വരന്റെ...)

പ്രേമത്തെ വാഴ്ത്തി ആയിരമായിരം
കവിതളെഴുതും കവികളെന്നെന്നും (2)
ഹൃദയത്തിലെന്തെന്നറിയാതെ പെൺകളെ
പ്രണയിച്ചു നടക്കും പുരുഷനെന്നെന്നും
വെറും മൂകരാഗം എന്റെ നിരന്തരപ്രേമം
ആ ഹൃദയത്തിൻ താളം
എൻ മനസ്പന്ദം
(ഈശ്വരന്റെ...)

മണിച്ചെപ്പിനകത്തെ മുത്തിനെപ്പോലെ
മനസ്സിനുൾ വിരിയും ആശകളേറേ (2)
കാഴ്ച പൊയ്പ്പോയാൽ സൂര്യന്റെ ഉദയം
ഏതു ദിക്കിലാകിലും എനിക്കെന്തു ചേതം
വെറും മൂകരാഗം എന്റെ നിരന്തരപ്രേമം
ആ ഹൃദയത്തിൻ താളം
എൻ മനസ്പന്ദം
(ഈശ്വരന്റെ...)

īśvaranṟĕ kovililāgĕ karppūradībaṁ
iḍiññuḍañña māḍattilo mukhārirāgaṁ
mukhārirāgaṁ mukhārirāgaṁ..
(īśvaranṟĕ...)

premattĕ vāḻtti āyiramāyiraṁ
kavidaḽĕḻuduṁ kavigaḽĕnnĕnnuṁ (2)
hṛdayattilĕndĕnnaṟiyādĕ pĕṇgaḽĕ
praṇayiccu naḍakkuṁ puruṣanĕnnĕnnuṁ
vĕṟuṁ mūgarāgaṁ ĕnṟĕ nirandarapremaṁ
ā hṛdayattin dāḽaṁ
ĕn manaspandaṁ
(īśvaranṟĕ...)

maṇiccĕppinagattĕ muttinĕppolĕ
manassinuḽ viriyuṁ āśagaḽeṟe (2)
kāḻsa pŏyppoyāl sūryanṟĕ udayaṁ
edu dikkilāgiluṁ ĕnikkĕndu sedaṁ
vĕṟuṁ mūgarāgaṁ ĕnṟĕ nirandarapremaṁ
ā hṛdayattin dāḽaṁ
ĕn manaspandaṁ
(īśvaranṟĕ...)