Eeso maṟiyam

ഈശോ മറിയം
Year
Language

ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളേണമേ
ഈ പ്രാര്‍ഥന കേള്‍ക്കേണമേ

എന്റെ നെഞ്ചിലെ നൊമ്പരമത്രയും
അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ?
എത്ര കൊടുങ്കാറ്റടിച്ചാലും
ഏതുമരുഭൂവിലായാലും
തിരിച്ചുവരുംവരെ പ്രിയമുള്ളവനവ-
നൊരുമുള്ളു പോലും കൊള്ളരുതേ (ഈശോ മറിയം...)

എന്റെയുള്ളിലെ ആശകള്‍ മുഴുവനും
അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ?
എത്രദിവസങ്ങള്‍ കഴിഞ്ഞാലും
ഏതുനഗരത്തിലായാലും
അടുത്തുവരുംവരെ പ്രിയമുള്ളവനവ- നപകടമൊന്നും വരുത്തരുതേ..

(ഈശോ മറിയം.. )

īśo maṟiyaṁ auseppe
ī abekṣa kaikkŏḽḽeṇame
ī prārdhana keḽkkeṇame

ĕnṟĕ nĕñjilĕ nŏmbaramatrayuṁ
aṟiyunnavaralle ĕnnil kanivuḽḽavaralle?
ĕtra kŏḍuṅgāṭraḍiccāluṁ
edumarubhūvilāyāluṁ
tiriccuvaruṁvarĕ priyamuḽḽavanava-
nŏrumuḽḽu poluṁ kŏḽḽarude (īśo maṟiyaṁ...)

ĕnṟĕyuḽḽilĕ āśagaḽ muḻuvanuṁ
aṟiyunnavaralle ĕnnil alivuḽḽavaralle?
ĕtradivasaṅṅaḽ kaḻiññāluṁ
edunagarattilāyāluṁ
aḍuttuvaruṁvarĕ priyamuḽḽavanava- nabagaḍamŏnnuṁ varuttarude..

(īśo maṟiyaṁ.. )