Eerelulagum

ഈരേഴുലകും
Year
Language

ഈരേഴുലകവും നിറഞ്ഞിരിക്കും
ശ്രീഭുവനേശ്വരീ ഭദ്രകാളി
ആശ്രയമില്ലാതെ അലയും ജീവനെ
അനുഗ്രഹിക്കൂ സര്‍വേശ്വരി
അഭയം നല്‍കൂ രക്തേശ്വരീ

ഉന്മത്തകേശിനി ഉഗ്രപ്രഭാവതി
ഉണരൂ നീയീ മൃതഭൂമിയില്‍
ഉരുകിത്തീരട്ടെ പാപങ്ങള്‍ അഖിലം
ഉതിരും മണിദീപശോഭകളില്‍
ശ്രീഭുവനേശ്വരി ഭദ്രകാളി

രുദ്രാക്ഷമാലിനീ രുദ്രാണി മോഹിനി
എനിയുദാരമായീ ഇരുളില്‍
അലിഞ്ഞു തീരട്ടെ ദുഃഖങ്ങളഖിലം
അമലേ നിന്‍ ദയാകിരണങ്ങളില്‍
ശ്രീഭുവനേശ്വരി ഭദ്രകാളി

īreḻulagavuṁ niṟaññirikkuṁ
śrībhuvaneśvarī bhadragāḽi
āśrayamillādĕ alayuṁ jīvanĕ
anugrahikkū sarveśvari
abhayaṁ nalgū rakteśvarī

unmattageśini ugraprabhāvadi
uṇarū nīyī mṛtabhūmiyil
urugittīraṭṭĕ pābaṅṅaḽ akhilaṁ
udiruṁ maṇidībaśobhagaḽil
śrībhuvaneśvari bhadragāḽi

rudrākṣamālinī rudrāṇi mohini
ĕniyudāramāyī iruḽil
aliññu tīraṭṭĕ duḥkhaṅṅaḽakhilaṁ
amale nin dayāgiraṇaṅṅaḽil
śrībhuvaneśvari bhadragāḽi