ഈരേഴു പതിനാലു ലോകങ്ങളില്‍
ഇതുവരെയറിയാത്ത അനുഭൂതികള്‍
ആവോളം നുകരാനായ് പകരാനായ്
സുന്ദരമോഹന മാസ്‌മരലോകം സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗം... ഈ സ്വര്‍ഗ്ഗം...
ഈരേഴു പതിനാലു ലോകങ്ങളില്‍..
ഇവിടെ ജാതിയും മതവുമില്ല
ഇവിടെ സമത്വം തളിരിടുന്നു
ഹിന്ദുവും ക്രിസ്‌ത്യനും മുസല്‍മാനും
ഒന്നായ് വാഴും മധുരമനോഹര-
ലോകമീ സ്വര്‍ഗ്ഗം...
ഈരേഴു പതിനാലു ലോകങ്ങളില്‍
ഇന്ദ്രസദസ്സിലെ കന്യകമാരേ
ഇന്ദീവരം ചൂടി വന്നവരേ
മാനവസങ്കല്‌പലോകമിതില്‍
നര്‍ത്തനമാടും ഉര്‍വ്വശിരംഭ-
തിലോത്തമാരേ...
(ഈരേഴു)