Eeran peelikkannugalil

ഈറന്‍ പീലിക്കണ്ണുകളില്‍
Work
Year
Language

ഈറന്‍ പീലി കണ്ണുകളില്‍
ശോകം വീണ്ടും മയ്യെഴുതി
കോപം നിന്റെ പൊന്‍കവിളില്‍ കുങ്കുമപ്പൂ വിടര്‍ത്തി (2) (ഈറന്‍..)

ജാലങ്ങളാല്‍ എന്റെ വാചാല സ്വപ്നങ്ങള്‍
വലവീശി കിട്ടിയതല്ലേ കണ്ണേ പൊന്നേ നിന്നെ
ജാലങ്ങളാല്‍ എന്റെ വാചാല സ്വപ്നങ്ങള്‍
വലവീശി കിട്ടിയതല്ലേ
നീയൊന്നു ചൊല്ലിയാല്‍ അകാശ പൊന്നല്ല
ഏഴാംകടലിലെ മുത്തും പവിഴ ചെപ്പും
വാരി ഞാന്‍ എത്തും (ഈറന്‍..)

മായങ്ങളാല്‍ എന്റെ മോഹാഭിലാഷങ്ങള്‍
മലരിട്ടു കിട്ടിയതല്ലെ പൊന്നെ നിന്നെ
മായങ്ങളാല്‍ എന്റെ മോഹാഭിലാഷങ്ങള്‍
മലരിട്ടു കിട്ടിയതല്ലെ..
നിന്‍ മുഖം വാടിയാല്‍ അമ്പിളിക്കലയല്ല
ഏഴാം ദ്വീപിലെ മിന്നും മഴവില്‍ പൂവും
മങ്ങുമെന്‍ കണ്ണില്‍ നിന്നെ.. (ഈറന്‍..)

īṟan pīli kaṇṇugaḽil
śogaṁ vīṇḍuṁ mayyĕḻudi
kobaṁ ninṟĕ pŏnkaviḽil kuṅgumappū viḍartti (2) (īṟan..)

jālaṅṅaḽāl ĕnṟĕ vāsāla svapnaṅṅaḽ
valavīśi kiṭṭiyadalle kaṇṇe pŏnne ninnĕ
jālaṅṅaḽāl ĕnṟĕ vāsāla svapnaṅṅaḽ
valavīśi kiṭṭiyadalle
nīyŏnnu sŏlliyāl agāśa pŏnnalla
eḻāṁkaḍalilĕ muttuṁ paviḻa sĕppuṁ
vāri ñān ĕttuṁ (īṟan..)

māyaṅṅaḽāl ĕnṟĕ mohābhilāṣaṅṅaḽ
malariṭṭu kiṭṭiyadallĕ pŏnnĕ ninnĕ
māyaṅṅaḽāl ĕnṟĕ mohābhilāṣaṅṅaḽ
malariṭṭu kiṭṭiyadallĕ..
nin mukhaṁ vāḍiyāl ambiḽikkalayalla
eḻāṁ dvībilĕ minnuṁ maḻavil pūvuṁ
maṅṅumĕn kaṇṇil ninnĕ.. (īṟan..)