Eeṟan meghame

ഈറൻ മേഘമേ
Work
Year
Language

സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...

ഈറന്‍‌മേഘമേ കോടമഞ്ഞിന്‍ മന്ത്രകോടി നീ മെനഞ്ഞതോ
ശാരോണ്‍‌തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
(ഈറന്‍)

കളിപറയും കളമൊഴിയുടെ കിന്നരരാവ്
ഇനി കനവുകളുടെ കനവാകും കല്യാണനാള്‍
നിനവിന്‍ നിധിയായ് നിമിഷമായ്
കുളിരില്‍ കലരും ഈണമായ്
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
(ഈറന്‍)

സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...

പാട്ടുകളുടെ പാട്ടിലെ മണവാട്ടി നീ
താരകങ്ങള്‍ നടുവിലെ ചന്ദ്രലേഖ നീ
അറിയാതുണരും മോഹമായ്
അതിലലിയാന്‍ വെമ്പും ഹൃദയമായ്
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
(ഈറന്‍)

സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...

smail smail smail smailiṅṅ geḽ...
ḍrīṁ ḍrīṁ ḍrīṁ ḍrīmiṅṅ geḽ...

īṟan‌meghame koḍamaññin mandragoḍi nī mĕnaññado
śāroṇ‌tīrame tenaḍayuṁ vīññumāyi vannaṇaññidā
sārunīḽmiḻiyil mayyĕḻuduṁ nīlayāminī
(īṟan)

kaḽibaṟayuṁ kaḽamŏḻiyuḍĕ kinnararāv
ini kanavugaḽuḍĕ kanavāguṁ kalyāṇanāḽ
ninavin nidhiyāy nimiṣamāy
kuḽiril kalaruṁ īṇamāy
sārunīḽmiḻiyil mayyĕḻuduṁ nīlayāminī
(īṟan)

smail smail smail smailiṅṅ geḽ...
ḍrīṁ ḍrīṁ ḍrīṁ ḍrīmiṅṅ geḽ...

pāṭṭugaḽuḍĕ pāṭṭilĕ maṇavāṭṭi nī
tāragaṅṅaḽ naḍuvilĕ sandralekha nī
aṟiyāduṇaruṁ mohamāy
adilaliyān vĕmbuṁ hṛdayamāy
sārunīḽmiḻiyil mayyĕḻuduṁ nīlayāminī
(īṟan)

smail smail smail smailiṅṅ geḽ...
ḍrīṁ ḍrīṁ ḍrīṁ ḍrīmiṅṅ geḽ...