Ee valiye

ഈ വഴിയെ
Year
Language

ആ...ആ ...ആ....

ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ്.....വസന്തകാലമായി
ഈ വള്ളിക്കുടിലുകളില്‍ പൂമുല്ലത്തിരി തെളിയേ
ഒരേ കിനാവിലൂഞ്ഞാലാടാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ്.....വസന്തകാലമായി...

ഇരവിന്‍ നീലശാഖിയില്‍ വിരിയും പൂക്കൾ വാടിയോ
പകലിന്‍ ദേവദാരുവും പവിഴം കോര്‍ത്തണിഞ്ഞുവോ
വെയിലിന്‍ നടവഴിയില്‍ വെള്ളില്‍ക്കുരുവി കൂടെവന്നു..
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ്.....വസന്തകാലമായി..

ഒരുനാള്‍ നിന്റെ മുന്നിലെന്‍ ഹൃദയംകാഴ്ചവെച്ചു ഞാന്‍
തരളം നിന്‍കരങ്ങളാല്‍ തഴുകിയോമനിക്കവേ
പകരം പ്രിയതരമീ ഗാനംമാത്രം നല്‍കിടാംഞാന്‍

(ഈ വഴിയേ....)

ā...ā ...ā....

ī vaḻiye nilāviḽakkumendi
nī varavāy.....vasandagālamāyi
ī vaḽḽikkuḍilugaḽil pūmullattiri tĕḽiye
ŏre kināvilūññālāḍān
ī vaḻiye nilāviḽakkumendi
nī varavāy.....vasandagālamāyi...

iravin nīlaśākhiyil viriyuṁ pūkkaḽ vāḍiyo
pagalin devadāruvuṁ paviḻaṁ korttaṇiññuvo
vĕyilin naḍavaḻiyil vĕḽḽilkkuruvi kūḍĕvannu..
ī vaḻiye nilāviḽakkumendi
nī varavāy.....vasandagālamāyi..

ŏrunāḽ ninṟĕ munnilĕn hṛdayaṁkāḻsavĕccu ñān
taraḽaṁ ninkaraṅṅaḽāl taḻugiyomanikkave
pagaraṁ priyadaramī gānaṁmātraṁ nalgiḍāṁñān

(ī vaḻiye....)