Ee taalam idaanenre taalam

ഈ താളം ഇതാണെന്റെ താളം
Work
Year
Language

ഈ താളം ഇതാണെന്റെ താളം
ജീവന്‍ ഇണ തേടുമ്പോള്‍
മാരിവില്ലാകും ഊഞ്ഞലിലാടി...
അരികില്‍ വരൂ.....
ഈ താളം ഇതാണെന്റെ താളം
ജീവന്‍ ഇണ തേടുമ്പോള്‍

മധുമൊഴി നീ ഒരു സ്വരമായ് പറന്നണഞ്ഞിടുമോ
ജയദേവ ഗാനാമൃത കല്ലോലിനിപോല്‍.....
തേരിമ്പരാഗം ശൃംഗാരഗീതം
നീ പാടും രാഗാര്‍ദ്രഗാനം
ഒരു കനവിന്‍ കുനുചിറകില്‍ മൃദുതൂവലായ്
വരൂ എന്നില്‍ പരാഗമായ് നിറഞ്ഞിടുവാന്‍
ഈ താളം ഇതാണെന്റെ താളം
ജീവന്‍ ഇണ തേടുമ്പോള്‍

ഇനിയെന്റെയീ തളിര്‍മടിയില്‍ തളര്‍ന്നുറങ്ങിടുമ്പോള്‍
മണിവീണയാവൂ എന്‍ വികാരങ്ങളേ....
തേനൂറും രാവില്‍ മാലേയ കാറ്റില്‍
നീഹാരംപോല്‍ നേര്‍ത്ത ചേല
നിന്‍ കരങ്ങള്‍ ഉലച്ചിടുമ്പോള്‍
ഒരു നിഴലായ് വരും നിന്റെ
പൂവാടിയില്‍ മധു നുകരാന്‍....
(ഈ താളം ഇതാണെന്റെ താളം)
ആ....ആഹാ...ലലലല്ലലാല...ലാലലലല....

ī tāḽaṁ idāṇĕnṟĕ tāḽaṁ
jīvan iṇa teḍumboḽ
mārivillāguṁ ūññalilāḍi...
arigil varū.....
ī tāḽaṁ idāṇĕnṟĕ tāḽaṁ
jīvan iṇa teḍumboḽ

madhumŏḻi nī ŏru svaramāy paṟannaṇaññiḍumo
jayadeva gānāmṛta kallolinibol.....
terimbarāgaṁ śṛṁgāragīdaṁ
nī pāḍuṁ rāgārdragānaṁ
ŏru kanavin kunusiṟagil mṛdudūvalāy
varū ĕnnil parāgamāy niṟaññiḍuvān
ī tāḽaṁ idāṇĕnṟĕ tāḽaṁ
jīvan iṇa teḍumboḽ

iniyĕnṟĕyī taḽirmaḍiyil taḽarnnuṟaṅṅiḍumboḽ
maṇivīṇayāvū ĕn vigāraṅṅaḽe....
tenūṟuṁ rāvil māleya kāṭril
nīhāraṁpol nertta sela
nin karaṅṅaḽ ulacciḍumboḽ
ŏru niḻalāy varuṁ ninṟĕ
pūvāḍiyil madhu nugarān....
(ī tāḽaṁ idāṇĕnṟĕ tāḽaṁ)
ā....āhā...lalalallalāla...lālalalala....