Ee syaamasandhya

ഈ ശ്യാമസന്ധ്യ
Year
Language

ഈ ശ്യാമസന്ധ്യാ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി

ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ
ഈ ശ്യാമസന്ധ്യാ....

ഞാവല്‍പ്പഴങ്ങള്‍ യുഗം തേടുമേ
നീളെ ദുഷ്ഫലമോ നരന്‍ നേടുമേ
പ്രഭാതം....
പ്രഭാതം പ്രഭാവം കൊതിച്ചെങ്കിലും
പ്രപാതം നിറഞ്ഞൂ ഇരുളെങ്ങുമേ
ഈ ശ്യാമസന്ധ്യാ.....

പൊന്നിന്‍ കിനാക്കള്‍ തിരയുന്നുവോ
മുന്നില്‍ ദുഃസ്വപ്നം വരും ലോകമേ
നിറങ്ങള്‍ .....
നിറങ്ങള്‍ സ്വരങ്ങള്‍ അകലുന്നിതാ
വിരുന്നായ് വരുന്നു തമസ്സിന്നുമേ
ഈ ശ്യാമസന്ധ്യാ..........

ī śyāmasandhyā vimūgaṁ sakhī
viṣādaṁ samaññu varunnu vidhi

hṛdandaṁ niṟañña sugandhaṁ taruṁ
vasandaṁ maṟañño priye devade
ī śyāmasandhyā....

ñāvalppaḻaṅṅaḽ yugaṁ teḍume
nīḽĕ duṣphalamo naran neḍume
prabhādaṁ....
prabhādaṁ prabhāvaṁ kŏdiccĕṅgiluṁ
prabādaṁ niṟaññū iruḽĕṅṅume
ī śyāmasandhyā.....

pŏnnin kinākkaḽ tirayunnuvo
munnil duḥsvapnaṁ varuṁ logame
niṟaṅṅaḽ .....
niṟaṅṅaḽ svaraṅṅaḽ agalunnidā
virunnāy varunnu tamassinnume
ī śyāmasandhyā..........