Ee raaga deebam

ഈ രാഗ ദീപം
Work
Year
Language

ഈരാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും നിന്നാത്മവേദിയില്‍

ഒരു വ്യര്‍ഥമോഹം ഇതള്‍ച്ചെപ്പിലാക്കി
തപസ്സുചെയ്യുന്നെന്‍ മാനസം
ആ.........
വിശുദ്ധമാം നിന്നുടെ ആത്മാങ്കണത്തിലെ
തുളസിയല്ലേ എന്‍ ജീവിതം

ഹൃദന്തത്തിലെന്നോ വഴിതെറ്റിവന്നൊരു
കിനാവല്ലയോ ഈ ശാരദാ......
വിധിനല്‍കും ഓര്‍മ്മകള്‍ മിഴിനീരില്‍ മൂടിഞാന്‍
നേരുന്നിതാ എന്‍ മംഗളം

īrāgadībaṁ ŏru jīvanāḽamāy
tirinīṭṭinilkkuṁ ninnātmavediyil

ŏru vyardhamohaṁ idaḽccĕppilākki
tabassusĕyyunnĕn mānasaṁ
ā.........
viśuddhamāṁ ninnuḍĕ ātmāṅgaṇattilĕ
tuḽasiyalle ĕn jīvidaṁ

hṛdandattilĕnno vaḻidĕṭrivannŏru
kināvallayo ī śāradā......
vidhinalguṁ ormmagaḽ miḻinīril mūḍiñān
nerunnidā ĕn maṁgaḽaṁ