Ee pulayum

ഈ പുഴയും
Work
Year
Language

ഈ പുഴയും കുളിര്‍കാറ്റും
മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും
ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
(ഈ പുഴയും...)

കഴിഞ്ഞ നാളിലെ വഴിയില്‍
കൊഴിഞ്ഞ പീലികള്‍ പെറുക്കി
മിനുക്കുവാന്‍ തലോടുവാന്‍
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികള്‍ അതിൽ
എത്ര നൊമ്പരകൃതികള്‍
(ഈ പുഴയും...)

തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക് അതിൽ
എത്ര വര്‍ണ്ണച്ചിറക്
(ഈ പുഴയും...)

ī puḻayuṁ kuḽirgāṭruṁ
māñjoḍuṁ malarkkāvuṁ
mānoḍuṁ tāḻ‌varayuṁ
ormmayilĕ marmmaraṅṅaḽ
(ī puḻayuṁ...)

kaḻiñña nāḽilĕ vaḻiyil
kŏḻiñña pīligaḽ pĕṟukki
minukkuvān daloḍuvān
manassilĕndŏru mohaṁ
ĕtra sundaralibigaḽ adil
ĕtra nŏmbarakṛtigaḽ
(ī puḻayuṁ...)

tuṟanna vādililūḍĕ
kaḍannu vannŏru maina
paṟannuvo agannuvo
mānattinnŏru maunaṁ
ĕtrayĕtra aḻak adil
ĕtra varṇṇacciṟak
(ī puḻayuṁ...)