Ee pondoovalum

ഈ പൊന്തൂവലും
Year
Language

ഈ പാൽ‌ത്തൂവലും ഏതോ നിഴല്‍ച്ചായവും
നിന്‍ പൊന്നോര്‍മ്മയില്‍ മായാലയം ചാർ‌ത്തവേ
ഈ ചില്ലോലയൂഞ്ഞാലയില്‍
തൂവും മഞ്ഞിന്റെ മുത്താരമായ്
പോരൂ.....പോരൂ.....
ആകാശതീരങ്ങള്‍ തേടി....
ഈ പാൽ‌ത്തൂവലും ഏതോ നിഴല്‍ച്ചായവും

ഈ വിൺകോണില്‍ പൂക്കുന്ന താരാഗണം
നീയെന്‍ കണ്ണില്‍ കോര്‍ക്കുന്ന ദീപാങ്കുരം
നിലാത്തുള്ളിയായ് തൊടാൻ മിന്നൽത്തടം
സ്വരാലാപമായ് തരാം പൈന്തേന്‍കണം
പോരൂ.....പോരൂ.....
ഈ രാഗഭാവങ്ങള്‍ തേടി....
ഈ പാൽ‌ത്തൂവലും ഏതോ നിഴല്‍ച്ചായവും

ഈ പൂങ്കാറ്റിന്‍ കാണാത്തളിർപ്പൊയ്കയില്‍
നീ ഞാന്‍ തേടും...മായാമരാളങ്ങളായ്
നിലാച്ചില്ലയില്‍ പറന്നേറാം സ്വയം
കിനാത്തുമ്പിയായ് പതിഞ്ഞാടാം പദം
പോരൂ.....പോരൂ.....
ആലോലമാനങ്ങൾ തേടി...

ഈ പാൽ‌ത്തൂവലും ഏതോ നിഴല്‍ച്ചായവും
നിന്‍ പൊന്നോര്‍മ്മയില്‍ മായാലയം ചാർ‌ത്തവേ
ഈ ചില്ലോലയൂഞ്ഞാലയില്‍
തൂവും മഞ്ഞിന്റെ മുത്താരമായ്
പോരൂ.....പോരൂ.....
ആകാശതീരങ്ങള്‍ തേടി....

ī pāl‌ttūvaluṁ edo niḻalscāyavuṁ
nin pŏnnormmayil māyālayaṁ sār‌ttave
ī sillolayūññālayil
tūvuṁ maññinṟĕ muttāramāy
porū.....porū.....
āgāśadīraṅṅaḽ teḍi....
ī pāl‌ttūvaluṁ edo niḻalscāyavuṁ

ī viṇgoṇil pūkkunna tārāgaṇaṁ
nīyĕn kaṇṇil korkkunna dībāṅguraṁ
nilāttuḽḽiyāy tŏḍān minnalttaḍaṁ
svarālābamāy tarāṁ paindenkaṇaṁ
porū.....porū.....
ī rāgabhāvaṅṅaḽ teḍi....
ī pāl‌ttūvaluṁ edo niḻalscāyavuṁ

ī pūṅgāṭrin kāṇāttaḽirppŏygayil
nī ñān deḍuṁ...māyāmarāḽaṅṅaḽāy
nilāccillayil paṟanneṟāṁ svayaṁ
kināttumbiyāy padiññāḍāṁ padaṁ
porū.....porū.....
ālolamānaṅṅaḽ teḍi...

ī pāl‌ttūvaluṁ edo niḻalscāyavuṁ
nin pŏnnormmayil māyālayaṁ sār‌ttave
ī sillolayūññālayil
tūvuṁ maññinṟĕ muttāramāy
porū.....porū.....
āgāśadīraṅṅaḽ teḍi....