Ee neelayaamini

ഈ നീലയാമിനി
Year
Language

ഈ നീലയാമിനീ തീരത്തുറങ്ങാത്ത
രാപ്പാടി രതിഗീതം മൂളുമ്പോള്‍ (ഈ നീല)
ഇതുവരെ...വിരിയാത്ത...
ഇതുവരെ വിരിയാത്ത മോഹപുഷ്പത്തിന്റെ
ഇതളുകള്‍ ഈറനാകുന്നു
മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ...
ഈ നീലയാമിനീ .......

ആകാശഗംഗയില്‍ മഴമുകില്‍ തേരോട്ടം
താഴെയോ ദാഹനീര്‍ കൊതിക്കുന്നു (ആകാശ)
അലകടല്‍ ഹൃദയത്തില്‍ ഉണരും വികാരങ്ങള്‍
ആയിരം തിരകളായ് ഉയരുന്നു
മനസ്സേ...തിരയൂ...തിരയൂ...തിരയൂ
ഈ നീലയാമിനീ....

ചൂടാത്ത പൂവിന്റെ മനസ്സിന്നു കാതോര്‍ത്തു
പാടുമീ മൌനമാം രാഗങ്ങള്‍ (ചൂടാത്ത)
മദഭര നിമിഷത്തില്‍ പുണരും പരാഗങ്ങള്‍
ആയിരം താരമായ് ഉയരുന്നു
മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ...
(ഈ നീലയാമിനീ )

ī nīlayāminī tīrattuṟaṅṅātta
rāppāḍi radigīdaṁ mūḽumboḽ (ī nīla)
iduvarĕ...viriyātta...
iduvarĕ viriyātta mohabuṣpattinṟĕ
idaḽugaḽ īṟanāgunnu
manasse...uṇarū...uṇarū...uṇarū...
ī nīlayāminī .......

āgāśagaṁgayil maḻamugil teroṭṭaṁ
tāḻĕyo dāhanīr kŏdikkunnu (āgāśa)
alagaḍal hṛdayattil uṇaruṁ vigāraṅṅaḽ
āyiraṁ tiragaḽāy uyarunnu
manasse...tirayū...tirayū...tirayū
ī nīlayāminī....

sūḍātta pūvinṟĕ manassinnu kādorttu
pāḍumī maൌnamāṁ rāgaṅṅaḽ (sūḍātta)
madabhara nimiṣattil puṇaruṁ parāgaṅṅaḽ
āyiraṁ tāramāy uyarunnu
manasse...uṇarū...uṇarū...uṇarū...
(ī nīlayāminī )