Ee neela raavil

ഈ നീല രാവില്‍
Year
Language

ഈനീലരാവില്‍ സ്നേഹാര്‍ദ്രനായ് ഞാന്‍
പൂനുള്ളി നിന്മുന്നില്‍ വന്നൂ
മണവാട്ടിയായ് നീ മലര്മാല ചാര്‍ത്തി
തേന്‍ തൂകും മോഹങ്ങളായി
ചിരിമൂടിയൊളിവീശി നിന്നൂ

കാട്ടരുവിയെ പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയപ്പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തിതന്‍ കനവായി
നീവന്ന രാവില്‍ ഏകാന്തനാം ഞാന്‍
പാടുവാന്‍ പിന്നെയും കൊതിച്ചുപോയ് മാലാഖേ

പ്രേമലഹരിയുമായി ഏകഹൃദയവുമായി
സാമോദം വാഴുന്നു നമ്മള്‍
നിര്‍വൃതിയൂടെ പൊന്‍ കതിരുകള്‍ വീശിടുമേയെന്നും
സ്വര്‍ഗ്ഗവിശുദ്ധി വഴിഞ്ഞൊഴുകുന്ന സ്വപ്നമെ നമ്മള്‍ കാണും
നീവന്നരാവില്‍ ശോകാന്തനാം ഞാന്‍ പാടുവാന്‍ പിന്നെയും
കൊതിച്ചുപോയ് മാലാഖേ

īnīlarāvil snehārdranāy ñān
pūnuḽḽi ninmunnil vannū
maṇavāṭṭiyāy nī malarmāla sārtti
ten dūguṁ mohaṅṅaḽāyi
sirimūḍiyŏḽivīśi ninnū

kāṭṭaruviyĕ polĕ pāṭṭu pāḍugayāyi
annādyaṁ kāṇunna neraṁ
sundaramŏru sandhyayiliḽaṁ ḍāliyappū polĕ
sindayilŏru sandamuḽḽŏru śāndidan kanavāyi
nīvanna rāvil egāndanāṁ ñān
pāḍuvān pinnĕyuṁ kŏdiccuboy mālākhe

premalahariyumāyi egahṛdayavumāyi
sāmodaṁ vāḻunnu nammaḽ
nirvṛtiyūḍĕ pŏn kadirugaḽ vīśiḍumeyĕnnuṁ
svarggaviśuddhi vaḻiññŏḻugunna svapnamĕ nammaḽ kāṇuṁ
nīvannarāvil śogāndanāṁ ñān pāḍuvān pinnĕyuṁ
kŏdiccuboy mālākhe