Ee kulir niseethiniyil

ഈ കുളിര്‍ നിശീഥിനിയില്‍
Year
Language

ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഹേമന്തരാവിന്‍ മണിയറയില്‍
ഈ ഹേമന്തരാവിന്‍ മണിയറയില്‍
ഇന്നെന്റെ ആദ്യരാത്രിയല്ലേ?
ഈ കുളിര്‍ നിശീഥിനിയില്‍ .........

ഈ പുഴയോരത്തു പാതിരാവില്‍
വെള്ളിവിരിയ്ക്കുവാന്‍ ഈ വഴിവന്നതു
പൂനിലാവോ നിന്റെ പുഞ്ചിരിയോ?
പൂര്‍ണ്ണേന്ദുവോ പെണ്ണിന്റെ മാറിലെ
പാലൊളി പൂമ്പട്ടു ചേലയല്ലേ
അതു പാലൊളിപ്പൂമ്പട്ടു ചേലയല്ലേ?

പൂമഴപെയ്യുന്ന വീഥിയാകെ
സ്വാഗതമോതുവാന്‍ പാട്ടുകള്‍ പാടുവാന്‍
വന്നതാരോ മധുചന്ദ്രികയോ
രാഗാര്‍ദ്രയായ് മണവാട്ടിയായെന്നും
മാറില്‍ മയങ്ങുന്ന പാട്ടുകാരി
നിന്റെ മാറില്‍ മയങ്ങുന്ന പാട്ടുകാരി

ī kuḽir niśīthiniyil uṟaṅṅiyo
omanattiṅgaḽe
hemandarāvin maṇiyaṟayil
ī hemandarāvin maṇiyaṟayil
innĕnṟĕ ādyarātriyalle?
ī kuḽir niśīthiniyil .........

ī puḻayorattu pādirāvil
vĕḽḽiviriykkuvān ī vaḻivannadu
pūnilāvo ninṟĕ puñjiriyo?
pūrṇṇenduvo pĕṇṇinṟĕ māṟilĕ
pālŏḽi pūmbaṭṭu selayalle
adu pālŏḽippūmbaṭṭu selayalle?

pūmaḻabĕyyunna vīthiyāgĕ
svāgadamoduvān pāṭṭugaḽ pāḍuvān
vannadāro madhusandrigayo
rāgārdrayāy maṇavāṭṭiyāyĕnnuṁ
māṟil mayaṅṅunna pāṭṭugāri
ninṟĕ māṟil mayaṅṅunna pāṭṭugāri