Ee kaliyoru kaliyaanallo

ഈ കളിയൊരു കളിയാണല്ലോ
Year
Language

കണ്ണാരം പൊത്തിപാടാം
അപ്പൂപ്പനൊരാന കളിക്കാം
പുന്നാര കൊച്ചു കേശു വാ വാ വാ...

ഈ കളിയൊരു കളിയല്ലല്ലോ...
ഈ ചിരിയൊരു ചിരിയല്ലല്ലോ...
കാല്തളയിൽ താളം പോരല്ലോ...
അച്ഛന്റൊരു ചിങ്കിരി മുത്തായ്‌ ആടാൻ വാ...
അമ്മയ്ക്കൊരു പുഞ്ചിരിമത്താപ്പായ് വായോ...
കണ്ണാടിക്കവിളിൽ മറുകും
പവിഴച്ചുണ്ടിൽ കുസൃതിക്കൊഞ്ചലുമായ് വാ...
ഈ കളിയൊരു കളിയല്ലല്ലോ...
ഈ ചിരിയൊരു ചിരിയല്ലല്ലോ...
കാല്തളയിൽ താളം പോരല്ലോ...

അപ്പൂപ്പനൊരുങ്ങുമ്പോൾ കുട്ടനൊളിച്ചേ...
അമ്മൂമ്മ വരും നേരം ഓടി മറഞ്ഞേ...
ആ കയ്യിലൊളിപ്പിച്ചല്ലോ..ഈ കയ്യിലൊളിപ്പിച്ചല്ലോ
അമ്മാനപൂപ്പന്തു്...
ഞെട്ടില്ലാ വട്ടകയിൽ അമ്മാനച്ചേലുണ്ടോ...
അപ്പൂപ്പാ ചൊല്ലുമോ കണ്ടുപിടിക്കാമോ...
ഈ കളിയൊരു കളിയല്ലല്ലോ...
ഈ ചിരിയൊരു ചിരിയല്ലല്ലോ...
കാല്തളയിൽ താളം പോരല്ലോ...

പൊന്നാനത്തുമ്പിക്കു് പട്ടം കെട്ടി
കുടവട്ടപ്പാടത്തു് കോലം തുള്ളി
മുല്ലപ്പൂം പല്ലു കുരുത്തു
ചെത്തിപ്പൂം കവിളു തുടുത്തു
കുന്നിമണിച്ചെപ്പു തുറന്നേ വായേ...
ചെപ്പൊന്നുതുറന്നേരം മുത്തെല്ലാമെങ്ങു പോയ്‌
അപ്പൂപ്പാ ചൊല്ലുമോ...കണ്ടുപിടിക്കാമോ...
(ഈ കളിയൊരു കളിയല്ലല്ലോ....)

kaṇṇāraṁ pŏttibāḍāṁ
appūppanŏrāna kaḽikkāṁ
punnāra kŏccu keśu vā vā vā...

ī kaḽiyŏru kaḽiyallallo...
ī siriyŏru siriyallallo...
kāldaḽayil tāḽaṁ porallo...
acchanṟŏru siṅgiri muttāy‌ āḍān vā...
ammaykkŏru puñjirimattāppāy vāyo...
kaṇṇāḍikkaviḽil maṟuguṁ
paviḻaccuṇḍil kusṛtikkŏñjalumāy vā...
ī kaḽiyŏru kaḽiyallallo...
ī siriyŏru siriyallallo...
kāldaḽayil tāḽaṁ porallo...

appūppanŏruṅṅumboḽ kuṭṭanŏḽicce...
ammūmma varuṁ neraṁ oḍi maṟaññe...
ā kayyilŏḽippiccallo..ī kayyilŏḽippiccallo
ammānabūppandu്...
ñĕṭṭillā vaṭṭagayil ammānacceluṇḍo...
appūppā sŏllumo kaṇḍubiḍikkāmo...
ī kaḽiyŏru kaḽiyallallo...
ī siriyŏru siriyallallo...
kāldaḽayil tāḽaṁ porallo...

pŏnnānattumbikku് paṭṭaṁ kĕṭṭi
kuḍavaṭṭappāḍattu് kolaṁ tuḽḽi
mullappūṁ pallu kuruttu
sĕttippūṁ kaviḽu tuḍuttu
kunnimaṇiccĕppu tuṟanne vāye...
sĕppŏnnuduṟanneraṁ muttĕllāmĕṅṅu poy‌
appūppā sŏllumo...kaṇḍubiḍikkāmo...
(ī kaḽiyŏru kaḽiyallallo....)