Ee kali teekkali

ഈ കളി തീക്കളി
Year
Language

ഈക്കളി തീക്കളി...
കണ്ണുകൊണ്ടു കാട്ടുമീ,കളിയെനിക്കു തീക്കളി
ഉള്ളിനുള്ളു നോക്കി നീ തൊടുത്തു വിടും ചാട്ടുളി
മതി മതി പുഞ്ചിരി കരിമരുന്നിനു തീപ്പൊരി
(കണ്ണു കൊണ്ട്‌..)
മതി മതി മതി മതീ

കൈയ്യിൽ പൂവമ്പുമായ്‌ വരികയായ്‌ കാമദേവൻ നായാട്ടിനായ്‌
നെഞ്ചിൽ തേൻ പൊയ്കയിൽ നീന്തിടുന്ന
മോഹമിന്നു നീരാട്ടിനായ്‌
കണ്ണല്ലേ കരളല്ലേ ഈ കപടഭാവം മതി മതി (ഈക്കളി..)

എന്തിന്നീ നാടകം കണ്ണടച്ചു കലമുടയ്ക്കും മിണ്ടാപ്പൂച്ച നീ
ചുണ്ടിൽ പൂമുന്തിരി അനുഭവിക്കാനാശയുള്ള വായിൽ നോക്കി നീ
കൊല്ലാതെ കൊല്ലല്ലേ ആ കൈ
പിടിക്കാൻ കൊതി കൊതി
കൊതി കൊതി (ഈക്കളി...)
മതി മതി മതി മതീ

īkkaḽi tīkkaḽi...
kaṇṇugŏṇḍu kāṭṭumī,kaḽiyĕnikku tīkkaḽi
uḽḽinuḽḽu nokki nī tŏḍuttu viḍuṁ sāṭṭuḽi
madi madi puñjiri karimarunninu tīppŏri
(kaṇṇu kŏṇḍ‌..)
madi madi madi madī

kaiyyil pūvambumāy‌ varigayāy‌ kāmadevan nāyāṭṭināy‌
nĕñjil ten pŏygayil nīndiḍunna
mohaminnu nīrāṭṭināy‌
kaṇṇalle karaḽalle ī kabaḍabhāvaṁ madi madi (īkkaḽi..)

ĕndinnī nāḍagaṁ kaṇṇaḍaccu kalamuḍaykkuṁ miṇḍāppūcca nī
suṇḍil pūmundiri anubhavikkānāśayuḽḽa vāyil nokki nī
kŏllādĕ kŏllalle ā kai
piḍikkān kŏdi kŏdi
kŏdi kŏdi (īkkaḽi...)
madi madi madi madī