ഈ കൈകൾ തൻ പാഴില കുമ്പിളിൽ
തൂകില്ലയോ ദാഹനീരിത്തിരി
തീവെയിലാളും ഓ..ഈ വഴിയോരം
ജീവിത വണ്ടി ഓ പായുകയായ്
കനിവുള്ള മാളോർ ഒരു ചില്ലി തന്നാൽ
ഒരു ജീവനാളം പൊലിയാതെ നീളും
നീ തരു താളം ധീം ധീംതന ധീം ധീം
ജീവിത വണ്ടി ഓ പായുകയായ്
(ഈ കൈകൾ തൻ,..)
ഉയിർ നൊന്തിടുമ്പോൾ വയർ കാളിടുമ്പോൾ
കനിവാർന്നു നിങ്ങൾ തന്നേ പോയ്
ആ... ഒരു വറ്റിലല്ലോ തെളിയുന്നു ദൈവം
അറിയുന്നു ഞങ്ങൾ മാളോരേ
വലിയൊരു കേറ്റത്തിൽ തളരുകയായ് താളം
ഇനിയൊരിറക്കത്തിൽ മുറുകി വരും താളം
ഇളവേൽക്കുവാനായ് തല ചായ്ക്കുവാനായ്
ഇടമൊന്നു തേടി എവിടേയ്ക്കീ യാത്ര
കാടുകൾ താണ്ടി ഓ മേടുകൾ താണ്ടി
ജീവിത വണ്ടി ഓ പായുകയായ്
(ഈ കൈകൾ തൻ..)
പശിയെന്ന പാപം വിധി തന്നതാണോ
ഇതു ജന്മ ശാപം നീ പാടൂ
ആ...അരി വെന്ത മേളം ഒരു പിഞ്ചു മോന്താൻ
പൊരിയുന്നു ജീവൻ കേഴുന്നു
തകധിമി താളത്തിൽ ഉരുളൂകൾ പായുമ്പോൾ
ഇതു വഴി പാളങ്ങൾ ഞെരിയുകയാണല്ലോ
ഒരു ജന്മ ഭാരം ഇരു തോളിലേറ്റി
ഞെരിയുന്നു ഞങ്ങൾ അറിയുന്നതാരോ
പാടുക നീയും ധീം ധീം ധന താളം
ജീവിത വണ്ടി ഓ പായുകയായ്
(ഈ കൈകൾ തൻ..)