ഈ കാറ്റിൽ ഈ മണ്ണിൽ ഈ വഴിയിൽ തനിയെ ഞാൻ
ഈ കാറ്റിൽ ഈ മണ്ണിൽ ഈ വഴിയിൽ തനിയേ ഞാൻ
അറിയാത്ത നാളങ്ങളെ...തിരയുന്നു തീരങ്ങളിൽ..(2)
ഈ കാറ്റിൽ...ഈ മണ്ണിൽ....
ആരോമൽക്കിളിയൊന്നെൻ അരികത്തു വന്നെത്തി
കരളിന്റെ മണിവേണു സംഗീതമയമാക്കി..(2)
ഈ നല്ല നാളിന്നായ് ഞാൻ നെയ്തു സ്വരമാല്യം...(2)
പൂങ്കനവുകളെന്നതു് എന്റെ...ആ കനവുകൾ പൂക്കുവതെവിടെ...
എൻ ജീവൻ തേടുന്നിവിടെ...
ഈ കാറ്റിൽ ഈ മണ്ണിൽ ഈ വഴിയിൽ തനിയേ ഞാൻ
അറിയാത്ത നാളങ്ങളെ...ഹാ...തിരയുന്നു തീരങ്ങളിൽ..
ഈ കാറ്റിൽ ഈ മണ്ണിൽ....
ഏതാണു് ശില്പങ്ങൾ..ഏതാണു് വർണ്ണങ്ങൾ..
എൻ കണ്ണിൽ തെളിയാതെ...എൻ കൈകളറിയാതെ...(2)
ആരെഴുതിയ കാവ്യങ്ങൾ...ഈ ഉലകിൻ നാദങ്ങൾ...(2)
അവ എന്നെ നയിക്കുന്നു...അഴകിൽ ഞാൻ ലയിക്കുന്നു
അവ എന്നെ നയിക്കുന്നു...അഴകിൽ ഞാൻ ലയിക്കുന്നു....