ഈ ജ്വാലയിൽ പാവം മനുഷ്യൻ എരിയുമ്പോൾ
സ്മൃതിയിൽ ഉതിരും മുറിവിൽ പതിയുന്നു
ശരങ്ങൾ ശരങ്ങൾ ശരങ്ങൾ (ഈ ജ്വാലയിൽ)
എവിടെയോ ആശകൾ എവിടെയോ പാതകൾ
ഇരുളിൻ തീരത്തെ എകാകികൾ
നിഴലിൻ ലോകത്തെ സഞ്ചാരികൾ
കർമ്മപഥങ്ങളിൽ ജീവിതം
എന്നും അഴലുകളിൽ (ഈ ജ്വാലയിൽ)
എവിടെയോ മോചനം എവിടെയോ സാന്ത്വനം
വിധിയിലാഴുന്ന അപരാധികൾ
മൃതി തൻ കണ്ണിലെ കൂട്ടാളികൾ
ജന്മപഥങ്ങളിൽ ജീവികൾ
എന്നും തടവുകളിൽ (ഈ ജ്വാലയിൽ)
ī jvālayil pāvaṁ manuṣyan ĕriyumboḽ
smṛtiyil udiruṁ muṟivil padiyunnu
śaraṅṅaḽ śaraṅṅaḽ śaraṅṅaḽ (ī jvālayil)
ĕviḍĕyo āśagaḽ ĕviḍĕyo pādagaḽ
iruḽin dīrattĕ ĕgāgigaḽ
niḻalin logattĕ sañjārigaḽ
karmmabathaṅṅaḽil jīvidaṁ
ĕnnuṁ aḻalugaḽil (ī jvālayil)
ĕviḍĕyo mosanaṁ ĕviḍĕyo sāndvanaṁ
vidhiyilāḻunna abarādhigaḽ
mṛti tan kaṇṇilĕ kūṭṭāḽigaḽ
janmabathaṅṅaḽil jīvigaḽ
ĕnnuṁ taḍavugaḽil (ī jvālayil)