ഈ ഗാനം കേള്‍ക്കാതെ നീയെങ്ങോ പോയ്
ഓ..പോരൂ രാവിൻ രോമാഞ്ചം പൂ ചൂടി
നീയെങ്ങോ പോയ്
ഓ..പോരൂ രാവിൻ പൂമഞ്ചം പൂകി ഞാൻ
നീയെങ്ങോ പോയ്....
നിന്നിലലിയാം ഞാൻ സോമരസമായ്
നിന്നിൽ നിറയാമീ ലയലഹരി (2)
നിന്നെ തേടും രാഗം ഞാൻ
എന്നിൽ പെയ്യും മേഘം നീ
നിന്നിൽ ചായും പുളകിത ലത ഞാൻ
(ഈ ഗാനം....)
നിൻ കരങ്ങൾ തേടും മൺവിപഞ്ചി ഞാൻ
മീട്ടി നീയുണർത്തൂ സ്വരലഹരി (2)
ഓരോ പൂവും ഞാനല്ലോ
പൂവിൻ ലാസ്യം ഞാനല്ലോ
മാറിൽ ചായും മലരണി ലത ഞാൻ
(ഈ ഗാനം....)