ഏതുരാവിലെന്നറിയില്ലാ
ഏതധരമെന്നറിയില്ലാ
എന്നറയില്‍ ഞാനുറങ്ങുമ്പോള്‍
എന്‍ കവിളില്‍ രണ്ടിലതന്‍ പടം വരച്ചു
കവിളില്‍ പൂമുത്തവുമായി
കഥയറിയാതെയുണര്‍ന്നപ്പോള്‍
കരഞ്ഞുപോയി കവിള്‍ നനഞ്ഞുപോയി
എന്നെത്തന്നെ ഞാന്‍ മറന്നുപോയി
തളരുമെന്‍ പൂവുടലൊന്നു തഴുകാന്‍
താമസിക്കാതവന്‍ നടന്നുവല്ലോ
പ്രണയിനിഞാന്‍ പിടയുമ്പോള്‍
പ്രാണപ്രിയന്‍ എന്റെ മുന്നില്‍ വന്നല്ലോ
ഉറങ്ങിയതംബുരു വീണ്ടുമുണര്‍ന്നു
ഉടലാകെ കോരിത്തരിച്ചുണര്‍ന്നു
അലതല്ലുമാ സ്വരധാരയില്‍
അലിയും മോഹങ്ങള്‍ മുക്തിനേടുന്നു