ഏതു കൂട്ടില്‍ നീ പിറന്നു താമരക്കിളിയേ
ഏതു കാട്ടില്‍ നീ വളര്‍ന്നു പൂമരക്കിളിയേ..പൂമരക്കിളിയേ
(ഏതു കൂട്ടില്‍)
ഏതു വിധി തന്‍ കാറ്റിലൂടെ പറന്നു പാറി വന്നൂ (2)
എന്റെ മാനസ മലര്‍വാടികയില്‍ താമസിച്ചീടാന്‍..താമസിച്ചീടാന്‍)
(ഏതു കൂട്ടില്‍)
നീ പറക്കും വാനില്‍ നാളെ കാര്‍മുകില്‍ മൂടുമ്പോള്‍
നിന്റെ വഴിയില്‍ കണ്ണുനീരിന്‍ പ്രളയമേറുമ്പോള്‍
ഏതു ചെമ്പകമാമരത്തില്‍ ചേക്കിരിക്കും നീ(2)
ഏതിണക്കിളി നിന്‍ ഗതിയില്‍ കൂട്ടു വന്നീടും ..കൂട്ടു വന്നീടും
(ഏതു കൂട്ടില്‍)