Edo yugattinre [M]

എതോ യുഗത്തിന്റെ [M]
Work
Year
Language

ഏതോ യുഗത്തിന്‍റെ സായംസന്ധ്യയില്‍
ചേതോഹരി നാം പിരിഞ്ഞു
വേദനയോടെ വേപഥുവോടെ
വേര്‍പിരിഞ്ഞകന്നവര്‍ നമ്മള്‍
(ഏതോ)

തളിര്‍‌ചൂടും ശാഖിയില്‍ കുയിലുകള്‍ പാടി-
ത്തളരും സന്ധ്യകള്‍ തോറും
പരിചിതമേതോ പദനിസ്വനമെന്‍
പടികള്‍ കടന്നു വരുന്നു
ഓര്‍മ്മകളുടെ ഇടനാഴിയിലാരോ
ദീപം കാട്ടി വരുന്നു
സന്ധ്യാദീപം കാട്ടി വരുന്നു
(ഏതോ)

കതിര്‍‌ചൂടും പാടത്ത് കിളികളെയാട്ടാന്‍
കമനി എങ്ങുനിന്നെത്തി
മധുമൊഴി നിന്നില്‍ കുറുകും പ്രാവുകള്‍
ശ്രുതികളിലമൃതു പകര്‍ന്നു
ഓര്‍മ്മകളുടെ മലരങ്കണമാകെ
ഓണപ്പൂക്കളമായി
വീണ്ടും ഓണപ്പൂക്കളമായി
(ഏതോ)

edo yugattinṟĕ sāyaṁsandhyayil
sedohari nāṁ piriññu
vedanayoḍĕ vebathuvoḍĕ
verbiriññagannavar nammaḽ
(edo)

taḽir‌sūḍuṁ śākhiyil kuyilugaḽ pāḍi-
ttaḽaruṁ sandhyagaḽ toṟuṁ
parisidamedo padanisvanamĕn
paḍigaḽ kaḍannu varunnu
ormmagaḽuḍĕ iḍanāḻiyilāro
dībaṁ kāṭṭi varunnu
sandhyādībaṁ kāṭṭi varunnu
(edo)

kadir‌sūḍuṁ pāḍatt kiḽigaḽĕyāṭṭān
kamani ĕṅṅuninnĕtti
madhumŏḻi ninnil kuṟuguṁ prāvugaḽ
śrudigaḽilamṛtu pagarnnu
ormmagaḽuḍĕ malaraṅgaṇamāgĕ
oṇappūkkaḽamāyi
vīṇḍuṁ oṇappūkkaḽamāyi
(edo)