Edo vidooramaam

എതോ വിദൂരമാം
Year
Language

ഏതോ വിദൂരമാം നിഴലായ് ഇനിയും
ഏതോ വിദൂരമാം നിഴലായ് ഇനിയും
അന്തിവെയിലിന്റെ മൌനഭേദങ്ങള്‍
വാരിയണിഞ്ഞൊരു ശീലുപോലെ
ചില്ലുജാലകം കാതുചേര്‍ക്കുന്നു
ഏതോ ഓര്‍മ്മകളില്‍
കാല്‍ത്തളയതിലിളകിടാനെന്തേ....
തിരമറിഞ്ഞൂ സാഗരം...

ഏതോ വിദൂരമാം നിഴലായ് ഇനിയും........

പാദമുദ്രകള്‍മായും ഒരു പാതയോരത്തു നീ
പിന്‍നിലാവിന്റെ പൂവിന്നിതൾ നീട്ടി നില്‍ക്കുന്നുവോ...
സ്മൃതിയില്‍ കനിയും അനാദിനാദം
പായുമുള്‍ക്കടലിന്‍ കരകളിലാകെ വിജനതപാകി
നേര്‍ത്തണഞ്ഞൂ നാളം......
ഏതോ വിദൂരമാം നിഴലായ് ഇനിയും....
ഏതോ വിദൂരമാം നിഴലായ്...............

ഓര്‍ത്തിരിക്കാതെ കാറ്റില്‍ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നിൽ പുഴനീര്‍ത്തുമോളങ്ങളില്‍
ഇനിയും നീയാ ശാഖിയിലേതോ ഗന്ധമായ് നിറയാന്‍
വിരലുകള്‍നീറും മെഴുതിരിയായി
കരകവിഞ്ഞൂ മൌനം........

(ഏതോ വിദൂരമാം........)

edo vidūramāṁ niḻalāy iniyuṁ
edo vidūramāṁ niḻalāy iniyuṁ
andivĕyilinṟĕ maൌnabhedaṅṅaḽ
vāriyaṇiññŏru śīlubolĕ
sillujālagaṁ kāduserkkunnu
edo ormmagaḽil
kālttaḽayadiliḽagiḍānĕnde....
tiramaṟiññū sāgaraṁ...

edo vidūramāṁ niḻalāy iniyuṁ........

pādamudragaḽmāyuṁ ŏru pādayorattu nī
pinnilāvinṟĕ pūvinnidaḽ nīṭṭi nilkkunnuvo...
smṛtiyil kaniyuṁ anādinādaṁ
pāyumuḽkkaḍalin karagaḽilāgĕ vijanadabāgi
nerttaṇaññū nāḽaṁ......
edo vidūramāṁ niḻalāy iniyuṁ....
edo vidūramāṁ niḻalāy...............

orttirikkādĕ kāṭril ŏru tūvalāy vannu nī
tĕnni vīḻunnu pinnil puḻanīrttumoḽaṅṅaḽil
iniyuṁ nīyā śākhiyiledo gandhamāy niṟayān
viralugaḽnīṟuṁ mĕḻudiriyāyi
karagaviññū maൌnaṁ........

(edo vidūramāṁ........)