Edo sangedam

ഏതോ സങ്കേതം
Work
Year
Language

ഏതോ സങ്കേതം.. തേടും സഞ്ചാരം
മുന്നില്‍ ഞെരുങ്ങും പാതകള്‍
വളഞ്ഞും പുളഞ്ഞും നീളും വീഥികള്‍

ലാല്ലാലാ....

സമതലങ്ങളില്‍ കൂടി സഹനസാധകം നേടി
കള്ളിക്കാടും വള്ളിക്കൂടും കൊള്ളിക്കുണ്ടും താണ്ടി
ലില്ലിപ്പൂവിന്‍ പല്ലക്കേറും ചെല്ലക്കാറ്റില്‍ നീന്തി
കളം പാട്ടുപോലെ കുളിര്‍ച്ചോലപോലെ
തുലാമാരി പോലെ
മഹിയിലീവിധം ക്ഷണികജീവിതം
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു മായുന്നു

ലാലലാലല......

വഴിയില്‍ മുന്തിരിത്തോപ്പില്‍ കുളിരുകൊണ്ടു കൂടാരം
കൂടാരത്തിന്നാരാമത്തില്‍ സായാഹ്നങ്ങള്‍ പൂക്കും
പൂമാടത്തില്‍ വ്യാമോഹങ്ങള്‍ക്കന്തിക്കൂട്ടും തേടും
ചലിക്കുന്ന യാമം നിലക്കാത്ത ദാഹം
ചിലമ്പിട്ട മോഹം
മനസ്സൊരാലയം മദനതാവളം
പതഞ്ഞു നിറഞ്ഞു തുളുമ്പുമുന്മാദം

edo saṅgedaṁ.. teḍuṁ sañjāraṁ
munnil ñĕruṅṅuṁ pādagaḽ
vaḽaññuṁ puḽaññuṁ nīḽuṁ vīthigaḽ

lāllālā....

samadalaṅṅaḽil kūḍi sahanasādhagaṁ neḍi
kaḽḽikkāḍuṁ vaḽḽikkūḍuṁ kŏḽḽikkuṇḍuṁ tāṇḍi
lillippūvin pallakkeṟuṁ sĕllakkāṭril nīndi
kaḽaṁ pāṭṭubolĕ kuḽirscolabolĕ
tulāmāri polĕ
mahiyilīvidhaṁ kṣaṇigajīvidaṁ
ŏḽiññu tĕḽiññu maṟaññu māyunnu

lālalālala......

vaḻiyil mundirittoppil kuḽirugŏṇḍu kūḍāraṁ
kūḍārattinnārāmattil sāyāhnaṅṅaḽ pūkkuṁ
pūmāḍattil vyāmohaṅṅaḽkkandikkūṭṭuṁ teḍuṁ
salikkunna yāmaṁ nilakkātta dāhaṁ
silambiṭṭa mohaṁ
manassŏrālayaṁ madanadāvaḽaṁ
padaññu niṟaññu tuḽumbumunmādaṁ