Edo saitravarnnannal peyyum

എതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും
Year
Language

ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും സന്ധ്യയില്‍
ഏതോ ശ്യാമസംഗീതം തൂവും വേളയില്‍
എന്നില്‍ തേന്‍ ചിന്തുകള്‍ ചൊരിയുവാന്‍ വന്നു നീ
അഴകിന്‍ രജനീ നദിയില്‍ മുങ്ങി ഞാനും വെൺതിങ്കളും..
ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും സന്ധ്യയില്‍...
ആ....ആ....ആ....ആ....

വെറുതേയെന്നറിഞ്ഞാലും ഈറന്‍ മിഴിയുമായ്
വിരഹസാരംഗ പാടുമാ സ്നേഹതീരം തേടി ഞാന്‍
നിന്നാത്മാവിലെ പൂന്തേന്‍തുള്ളികള്‍
മുകരും പൂന്തുമ്പിയായ്.....
ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും സന്ധ്യയില്‍...

വെറുതേയെന്നറിഞ്ഞാലും കാണാന്‍ കൊതിയുമായ്
പ്രണയകല്ലോലമിളകുമീ സ്വപ്നഭൂവില്‍ വന്നു ഞാന്‍
നിന്‍ കനവാകെ ഞാന്‍ വീണലിയുമ്പോഴും
കരളില്‍ മൃദുനൊമ്പരം....
(ഏതോ ചൈത്രവര്‍ണ്ണങ്ങള്‍....)

edo saitravarṇṇaṅṅaḽ pĕyyuṁ sandhyayil
edo śyāmasaṁgīdaṁ tūvuṁ veḽayil
ĕnnil ten sindugaḽ sŏriyuvān vannu nī
aḻagin rajanī nadiyil muṅṅi ñānuṁ vĕṇdiṅgaḽuṁ..
edo saitravarṇṇaṅṅaḽ pĕyyuṁ sandhyayil...
ā....ā....ā....ā....

vĕṟudeyĕnnaṟiññāluṁ īṟan miḻiyumāy
virahasāraṁga pāḍumā snehadīraṁ teḍi ñān
ninnātmāvilĕ pūndenduḽḽigaḽ
mugaruṁ pūndumbiyāy.....
edo saitravarṇṇaṅṅaḽ pĕyyuṁ sandhyayil...

vĕṟudeyĕnnaṟiññāluṁ kāṇān kŏdiyumāy
praṇayagallolamiḽagumī svapnabhūvil vannu ñān
nin kanavāgĕ ñān vīṇaliyumboḻuṁ
karaḽil mṛdunŏmbaraṁ....
(edo saitravarṇṇaṅṅaḽ....)