ഏതോ പ്രണയമന്ത്രം കേട്ടൂ
തേന്‍ തുളുമ്പും നിന്റെ ചിരിയില്‍
പ്രിയദേ മൃദുലേ നിന്റെ മധുരമൊഴിയില്‍
ഏതോ പ്രണയമന്ത്രം കേട്ടൂ
ഒരു ഹിമമഴയില്‍ ഒരു കുളിരലയില്‍
കുളിച്ചുനില്‍ക്കുമഴകേ
നിന്നുടല്‍ പൊതിയുവാനാവേശമായ്
അഭിലാഷമായ്
സുരഭിലവനിയില്‍ ഒരു സുരതരുവില്‍
ഇതളണിഞ്ഞ കലികേ
നിന്നിളം കവിളിലെന്‍ ചുടുചുംബനം
ഒരു ലാളനം