Edo nisaagandhidan

ഏതോ നിശാഗന്ധിതന്‍
Year
Language

ഏതോ നിശാഗന്ധിതന്‍ നിശ്വാസമേല്‍ക്കും രാപ്പാടി ഞാന്‍
പ്രിയമുള്ള നിന്നെ വിളിക്കുന്ന നേരം
എകാന്തമാകും വഴിത്താരയില്‍
പോരൂ...പോരൂ...
പോരൂ...പോരൂ...ഓ....ഓ...

പൂന്തിങ്കള്‍ തൂവല്‍ പൊഴിക്കുന്ന തീരം
പൂന്തെന്നല്‍ കൂന്തല്‍ മിനുക്കുന്ന തീരം
പൂകുന്നു മെല്ലെ നിനക്കായി ഞാന്‍
ഇളം ചില്ല മന്ദം ഉരുമ്മുന്ന നേരം
വികാരങ്ങള്‍ തമ്മില്‍ കൈമാറുവാന്‍
പോരൂ...പോരൂ...
പോരൂ...പോരൂ...ഓ....ഓ...

തൂമഞ്ഞു നീരില്‍ നീരാടും യാമം
പാലപ്പൂ വാരി ചൂടുന്ന യാമം
വിരിക്കുന്നു തല്പം നമുക്കായിതാ
ഉന്മാദഗന്ധം പരക്കുന്ന നേരം
ഉടല്‍ കൊണ്ടു തമ്മില്‍ ഒന്നാകുവാന്‍
പോരൂ ...പോരൂ...
പോരൂ...പോരൂ...ഓ...ഓ..
(ഏതോ നിശാഗന്ധിതന്‍ )

edo niśāgandhidan niśvāsamelkkuṁ rāppāḍi ñān
priyamuḽḽa ninnĕ viḽikkunna neraṁ
ĕgāndamāguṁ vaḻittārayil
porū...porū...
porū...porū...o....o...

pūndiṅgaḽ tūval pŏḻikkunna tīraṁ
pūndĕnnal kūndal minukkunna tīraṁ
pūgunnu mĕllĕ ninakkāyi ñān
iḽaṁ silla mandaṁ urummunna neraṁ
vigāraṅṅaḽ tammil kaimāṟuvān
porū...porū...
porū...porū...o....o...

tūmaññu nīril nīrāḍuṁ yāmaṁ
pālappū vāri sūḍunna yāmaṁ
virikkunnu talbaṁ namukkāyidā
unmādagandhaṁ parakkunna neraṁ
uḍal kŏṇḍu tammil ŏnnāguvān
porū ...porū...
porū...porū...o...o..
(edo niśāgandhidan )