Edo kinaavinre

ഏതോ കിനാവിന്റെ
Year
Language

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാല്‍
വെണ്‍ചാമരങ്ങള്‍ വീശിനിന്നു
ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

സാഗരനീലിമ പൊന്‍പീലിയില്‍
രാഗചിത്രങ്ങള്‍ക്കു രൂപമേകി
പൂങ്കാറ്റുവാസന്തപൂക്കളുമായ്
ആ വര്‍ണ്ണരേണുവെ പുല്‍കി നിന്നൂ
അതിന്‍ മോഹം പുതുരാഗം
ഞാന്‍ പാടി നിന്നൂ...

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

ആത്മവിപഞ്ചിക തന്ത്രികളില്‍
ആയിരം നാദങ്ങളൊന്നു ചേര്‍ന്നു
സ്വര്‍ഗീയസംഗീതകന്യകള്‍ തന്‍
സംഗമം സായൂജ്യമേകി നിന്നൂ
അതിന്‍ ഭാവം പുതുരാഗം
ഞാന്‍ പാടി നിന്നൂ...

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാല്‍
വെണ്‍ചാമരങ്ങള്‍ വീശിനിന്നു
ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

edo kināvinṟĕ dvībil
innĕnṟĕ mohaṅṅaḽ pŏnpīli sūḍi

edo kināvinṟĕ dvībil
innĕnṟĕ mohaṅṅaḽ pŏnpīli sūḍi
nīlāṁbaraṁ vĕḽḽi meghaṅṅaḽāl
vĕṇsāmaraṅṅaḽ vīśininnu
edo kināvinṟĕ dvībil
innĕnṟĕ mohaṅṅaḽ pŏnpīli sūḍi

sāgaranīlima pŏnpīliyil
rāgasitraṅṅaḽkku rūbamegi
pūṅgāṭruvāsandabūkkaḽumāy
ā varṇṇareṇuvĕ pulgi ninnū
adin mohaṁ pudurāgaṁ
ñān pāḍi ninnū...

edo kināvinṟĕ dvībil
innĕnṟĕ mohaṅṅaḽ pŏnpīli sūḍi

ātmavibañjiga tandrigaḽil
āyiraṁ nādaṅṅaḽŏnnu sernnu
svargīyasaṁgīdaganyagaḽ tan
saṁgamaṁ sāyūjyamegi ninnū
adin bhāvaṁ pudurāgaṁ
ñān pāḍi ninnū...

edo kināvinṟĕ dvībil
innĕnṟĕ mohaṅṅaḽ pŏnpīli sūḍi
nīlāṁbaraṁ vĕḽḽi meghaṅṅaḽāl
vĕṇsāmaraṅṅaḽ vīśininnu
edo kināvinṟĕ dvībil
innĕnṟĕ mohaṅṅaḽ pŏnpīli sūḍi